ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്ററിൽ വച്ച് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ശതകോടീശ്വരനായ സോഫ്റ്റ്‌വെയർ കമ്പനി ഉടമ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. യുകെ ഫാസ്റ്റ് എന്ന ടെക്നോളജി കമ്പനി ഉടമയും സംരംഭകനുമായ ലോറൻ ജോൺസ് ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ജനുവരിയിൽ ശിക്ഷ വിധിച്ചെങ്കിലും കോടതിയുടെ നിയന്ത്രണങ്ങൾ മൂലം വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നത് ഇപ്പോഴാണ് .


കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഈ വർഷം ആദ്യം റിമാൻഡിലായ ലോറൻസ് 10 മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. 1999 തന്റെ ഭാര്യയായ ഗെയ്ലിനൊപ്പം വെബ് ഹോസ്റ്റിങ് കമ്പനി സ്ഥാപിച്ച ജോൺസൺ ഫിനാൻഷ്യൽ ടൈംസിന്റെ കണക്കുകൾ അനുസരിച്ച് ഏകദേശം 700 മില്യൺ ആസ്തിയുടെ ഉടമയാണ്. യുകെയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായാണ് ലോറൻസ് കണക്കാക്കപ്പെടുന്നത്.

2019 -ൽ ലണ്ടനിലേയ്ക്കുള്ള ബിസിനസ്സ് യാത്രയ്ക്കിടെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഒരു മുൻ ജീവനക്കാരി പോലീസിനോട് പറഞ്ഞതോടെയാണ് ലോറനെതിരെ പരാതികൾ ഉയരാൻ തുടങ്ങിയത്. ഏകദേശം 500 ജീവനക്കാരുള്ള കമ്പനിയാണ് യുകെ ഫാസ്റ്റ് . എൻഎച്ച്എസ്, പ്രതിരോധമന്ത്രാലയം , ക്യാബിനറ്റ് ഓഫീസ് എന്നിവയൾപ്പെടെ 5000 – ത്തിലധികം സ്ഥാപനങ്ങൾക്കാണ് കമ്പനി സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്നത്