എടത്വാ:വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെയും എടത്വാ കുടുംബ സമിതികളുടെയും നേതൃത്വത്തിൽ കുടുംബ സംഗമവും പായസമേളയും ഡിസംബർ 21ന് 3 മണിക്ക് വരിക്കളം കോളനിയിൽ നടക്കും.

പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്യും .മേഖല പ്രസിഡന്റ് എൻ.ജെ. സജീവ് അധ്യക്ഷത വഹിക്കും .കുടുംബ സമിതി വാർഷിക സമ്മേളനം വാല്യൂ എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ആൻ എലിസബേത്ത് സാമുവേൽ ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യു അനുഗ്രഹ പ്രഭാഷണം നിർവഹിക്കും.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ജോൺസൺ വി. ഇടിക്കുള സമ്മാനദാനം നിർവഹിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്വ.റെനി കെ.ജേക്കബ്, ഷാജി കറുകത്ര, ബിൽബി മാത്യൂ കണ്ടത്തിൽ , ജയൻ ജോസഫ് പുന്നപ്ര, ഡോ.മിനി വി.ആർ, സജിത ജി.മേനേൻ, സിനു രാധേയം എന്നിവർ ആശംസ അറിയിക്കും.പായസ പാചക മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് മൂവായിരം, രണ്ടായിരം, ആയിരം രൂപ വീതം യഥാക്രമം നല്കുമെന്ന് കോർഡിനേറ്റർ സാമുവൽ കെ.പീറ്റർ അറിയിച്ചു.