ജോർജ് മാത്യു

ബിർമിങ്ഹം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഫാ:സോണി സണ്ണി പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ സഹകാർമ്മികനാകും.

ജനുവരി 10 ന് വൈകിട്ട് 6.30 കൊടിയേറ്റ്, 7 മണിക്ക് സന്ധ്യപ്രാർത്ഥന, വചനപ്രഘോഷണം എന്നിവ നടക്കും. 11 ന് രാവിലെ പ്രഭാതനമസ്കാരം, വി.കുർബാന, മധ്യസ്ഥപ്രാർത്ഥന,പ്രദിക്ഷണം,ആശിർവാദവും തുടർന്ന് സ്നേഹവിരുന്നും, ലേലവും ക്രമീകരിച്ചിട്ടുണ്ട്.കൊടിയിറക്കൊടെ പെരുന്നാൾ സമാപിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്തേഫനോസ് സഹദായുടെ പെരുന്നാളിൽ സംമ്പന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ: ബിനോയ്‌ ജോഷുവ,ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ തോമസ് എന്നിവർ അറിയിച്ചു.