ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി   ഈ വര്ഷം ആചരിക്കുന്ന ആധ്യാത്മികത വർഷാചരണത്തിന്റെ ഭാഗമായി   കുടുംബങ്ങൾക്കായി  നടക്കുന്ന ആധ്യാത്മികത വർഷ കുടുംബ  ക്വിസ് മത്സരത്തിന്റെ (ഉർഹ 2025  ) ഫൈനൽ മത്സരം നാളെ ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയ ഹാളിൽ  വച്ച്  നടക്കും .മത്സരത്തിൽ  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും സമ്മാനമായി  നൽകും .  ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന 47 ടീമുകളെയും ഉള്‍പ്പെടുത്തി നടക്കുന്ന പ്രാഥമിക എഴുത്തു മത്സരത്തില്‍ വിജയികളാകുന്ന ആറ് ടീമുകളാണ്  ലൈവ്  ആയി നടക്കുന്ന ഫൈനല്‍  മത്സരത്തില്‍ പങ്കെടുക്കുന്നത്.വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്യും ,രൂപത ചാൻസിലർ റെവ ഡോ , മാത്യു പിണക്കാട്ട് , ലിവർപൂൾ  സമാധാന രാജ്ഞി ഇടവക വികാരി റെവ. ഫാ ജെയിംസ് കോഴിമല , ,ആധ്യാത്മികത വർഷാചരണ കമ്മറ്റി അംഗങ്ങൾ എന്നിവരും പങ്കെടുക്കും .റീജിയണൽ തലത്തിൽ  എൺപത് ശതമാനത്തിലധികം മാർക്കുകൾ കരസ്ഥമാക്കിയ ടീമുകൾക്കുള്ള സർട്ടിഫിക്കറ്റുകളും , ഏറ്റവും കൂടുതൽ ടീമുകളെ റീജിയണൽ തല മത്സരത്തിൽ പങ്കെടുപ്പിച്ച ഇടവക/ മിഷനുകൾക്കുള്ള  ട്രോഫികളും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കുള്ള  ട്രോഫിയും സർട്ടിഫിക്കറ്റുകളും , തദവസരത്തിൽ വിതരണം ചെയ്യും ,
  ആദ്ധ്യാത്മികത വർഷത്തിൽ വിശ്വാസികൾ  സീറോ മലബാർ  സഭയുടെ പൗരസ്ത്യ സുറിയാനി ആധ്യാത്മികതയെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കുവാനും തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ആധ്യാത്മികതയെക്കുറിച്ചുള്ള എപ്പാർക്കിയൽ   കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും ഈ മത്സരത്തിന്റെ വിവിധ തലങ്ങളിൽ പങ്കെടുക്കുകയും വിജയികളാകുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും  , രൂപതാ തലത്തിലെ മത്സരാർത്ഥികൾക്ക് എല്ലാ വിജയാശംസകളും നേരുകയും ചെയ്യുന്നതായി  രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. മത്സത്തിന്റെ ലൈവ് സംപ്രേക്ഷണം രൂപതയുടെ ഔദ്യോഗിക യുട്യൂബ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കൂടിയും സംപ്രേക്ഷണം ചെയ്യും. . ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്‌ററ്  താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി  സംപ്രേഷണം ചെയ്യും .രൂപതാ തല മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായാതായി  പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു  അറിയിച്ചു .ക്വിസ് മത്സരത്തിന്റെ ലൈവ് ടെലികാസ്‌ററ്  താഴെ കാണുന്ന രൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ കൂടി  സംപ്രേഷണംചെയ്യും .( PLEASE ADD THIS TOO)
https://www.youtube.com/live/tPwUh1mj-OU

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ