കാണുന്നതൊക്കെ വായിലെടുത്ത് വെക്കുന്നതാണ് കുഞ്ഞുങ്ങളുടെ സ്വഭാവം. അതുകൊണ്ടുതന്നെ നമ്മുടെ ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്ന പല വസ്തുക്കളും കുട്ടികള്‍ക്ക് അപകടകരമാണ്. കളിപ്പാട്ടങ്ങളുടെ ഭാഗങ്ങള്‍ മുതല്‍ കട്ടിയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വരെ ഇവരുടെ ജീവന് ഭീഷണി ഉയര്‍ത്താറുണ്ട്. തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങി ശ്വാസം കിട്ടാതെ മരിക്കുന്ന കുട്ടികളുടെ എണ്ണം യുകെയില്‍ പ്രതിവര്‍ഷം 24 ആണെന്നത് കേട്ടാല്‍ ഇതിന്റെ ഗുരുതരാവസ്ഥ മനസിലാക്കാം. എന്നാല്‍ തൊണ്ടയില്‍ എന്തെങ്കിലും കുരുങ്ങിയാല്‍ ചില പ്രഥമശുശ്രൂഷകള്‍ അടിയന്തരമായി നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമെന്നതാണ് വാസ്തവം. നിര്‍ഭാഗ്യവശാല്‍ മൂന്നിലൊന്ന് രക്ഷിതാക്കള്‍ക്കും ഈ പ്രഥമശുശ്രൂഷകളെക്കുറിച്ച് അറിയില്ലെന്നതാണ് വാസ്തവം. ചില പ്രഥമശുശ്രൂഷാ രീതികള്‍ പരിചയപ്പെടാം.

കുഞ്ഞുങ്ങള്‍ എത്ര ചെറുപ്പമാണോ, തൊണ്ടയില്‍ വസ്തുക്കള്‍ കുരുങ്ങാനുള്ള സാധ്യതകള്‍ അത്രയും കൂടുതലാണ്. മുലപ്പാല്‍ പോലും ചിലപ്പോള്‍ ഈ വിധത്തില്‍ കുഞ്ഞുങ്ങളുടെ ജീവനെടുത്തേക്കാം. അപ്രകാരം തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങുകയും കുട്ടി കരച്ചില്‍ നിര്‍ത്തുകയും ശരീരം നീലനിറമായി വരികയും ചെയ്താല്‍ ഭീതിപ്പെടാതിരിക്കുക എന്നതാണ് അരികിലുള്ളവര്‍ ചെയ്യേണ്ടത്. തൊണ്ടയില്‍ എന്തെങ്കിലും പെട്ടാല്‍ കരയാനോ, ശ്വാസമെടുക്കാനോ ശബ്ദമുണ്ടാക്കാനോ ചുമക്കാനോ പോലും കുഞ്ഞുങ്ങള്‍ക്ക് കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍

കുഞ്ഞിന് ശ്വാസം മുട്ടിയാല്‍

1. കുഞ്ഞിനെ നിങ്ങളുടെ മടിയില്‍ കമഴ്ത്തി കിടത്തുക. തല ശരീരത്തേക്കാള്‍ താഴെ വരുന്ന വിധത്തില്‍ വേണം കിടത്താന്‍. കുഞ്ഞിന്റെ കണ്ഠത്തിനും തോളുകള്‍ക്കുമിടയിലുള്ള സ്ഥലത്ത് ശക്തിയായി 5 തവണ അടിക്കുക. ഇതുകൊണ്ട് തൊണ്ടയിലുള്ള വസ്തു പുറത്തു പോയില്ലെങ്കില്‍ രണ്ടാമത്തെ സ്‌റ്റെപ്പിലേക്ക് നീങ്ങാം.

2. കുഞ്ഞിനെ തിരിച്ച് കിടത്തുക. നെഞ്ചിന് മധ്യത്തിലായി വാരിയെല്ലുകള്‍ക്ക് തൊട്ടു താഴെ അഞ്ച് പ്രാവശ്യം ഞെക്കുക. രണ്ട് വിരലുകള്‍ ഉപയോഗിച്ച് വേണം ഇങ്ങനെ ചെയ്യാന്‍.

3. ഇതുകൊണ്ടും പ്രയോജനമുണ്ടായില്ലെങ്കില്‍ എമര്‍ജന്‍സി സര്‍വീസിനെ വിളിക്കുക. സഹായം എത്തുന്നതുവരെ ആദ്യ രണ്ടു സ്റ്റെപ്പുകളും മാറിമാറി ചെയ്തുകൊണ്ടിരിക്കുക.

കുഞ്ഞ് അബോധാവസ്ഥയിലാണെങ്കില്‍

കുഞ്ഞ് ശ്വാസതടസം മൂലം അബോധാവസ്ഥയിലാണെങ്കില്‍ അവരെ പേരെടുത്ത് വിളിക്കുകയും കാലില്‍ തട്ടുകയും വേണം. പ്രതികരണമുണ്ടായില്ലെങ്കില്‍

1. കുട്ടിയുടെ തല മുകളിലേക്ക് ഉയര്‍ത്തിയ ശേഷം ശ്വാസം എടുക്കാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക.

2. എമര്‍ജന്‍സി സര്‍വീസില്‍ വിളിക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിച്ച ശേഷം പ്രഥമശുശ്രൂഷകള്‍ ആരംഭിക്കാം.

3. കുഞ്ഞിന്റെ വായിലേക്ക് നിങ്ങള്‍ വായ ചേര്‍ത്ത് അഞ്ച് തവണ ശക്തിയായി ഉള്ളിലേക്ക് ഊതുക.

4. രണ്ട് വിരലുകള്‍ കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യത്തില്‍ വെച്ച് സെക്കന്‍ഡില്‍ രണ്ട് തവണ വീതം ഞെക്കുക. ഇത് 30 തവണ വരെ ആവര്‍ത്തിക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

5. വീണ്ടും വായിലൂടെ ശ്വാസം നല്‍കുക. ഈ രണ്ട് സ്റ്റെപ്പുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുക.

കുഞ്ഞിന് അപസ്മാരമുണ്ടായാല്‍

കുഞ്ഞിന് കടുത്ത പനിയുണ്ടായാല്‍ അപസ്മാരത്തിന് സാധ്യതയുണ്ട്. മറ്റു കാരണങ്ങളാലും ഫിറ്റ്‌സ് ഉണ്ടാകാം. കുഞ്ഞുങ്ങള്‍ നടുവ് വളച്ച് കൈകള്‍ ശക്തിയായി പിടിച്ചുകൊണ്ട് ബലംപിടിക്കുന്നത് കണ്ടാല്‍ അത് ഫിറ്റ്‌സ് ആകാം. മുഖം ചുവന്നു വരികയും ശരീരം ചൂടാകുകയും വിയര്‍ക്കുകയും ചെയ്യും.

1. കുഞ്ഞിന് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ആദ്യം വേണ്ടത്. തലയിടിക്കാതിരിക്കാന്‍ ബ്ലാങ്കറ്റുകളോ തുണിയോ ഉപയോഗിക്കാം.

2. ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ അവരുടെ വസ്ത്രങ്ങള്‍ ഊരിമാറ്റുക. മുറിയിലേക്ക് വായുപ്രവാഹമുണ്ടാക്കാനുള്ള സൗകര്യങ്ങള്‍ ചെയ്യുക.

3. ഫിറ്റ്‌സ് മാറിയാല്‍ കുഞ്ഞിനെ വിശ്രമിക്കാന്‍ അനുവദിക്കുക. ഒരു വശം ചരിച്ച് കിടത്തുന്നതാണ് നല്ലത്. തല അല്‍പം ഉയര്‍ത്തി വെക്കുക. ഒന്നിലേറെത്തവണ അപസ്മാരബാധയുണ്ടായാല്‍ വൈദ്യസഹായം തേടണം.

പൊള്ളലിന്

കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. എന്തിനെക്കുറിച്ചും അറിയാനുള്ള ആകാംക്ഷ ഇവരെ അപകടങ്ങളില്‍പ്പെടുത്തുന്നു.

1. പൊള്ളലേറ്റ ഭാഗം ഒഴുകുന്ന വെള്ളത്തില്‍ 10 മിനിറ്റോളം പിടിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

2. പൊള്ളലേറ്റ ഭാഗം തണുത്തു കഴിഞ്ഞാല്‍ അവിടെ ക്ലിംഗ് ഫിലിം ഉപയോഗിച്ച് മൂടുന്നത് അണുബാധയുണ്ടാകുന്നത് തടയും. എന്നാല്‍ വലിയ പൊള്ളലാണെങ്കില്‍ ഇങ്ങനെ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

3. എമര്‍ജന്‍സി സര്‍വീസില്‍ വിളിക്കുക. പൊള്ളലുകള്‍ എപ്പോഴും ഒരു ഡോക്ടര്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.