ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- അയർലൻഡിൽ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി വനിത റയനെയർ വിമാന സർവീസിൽ പൈലറ്റായിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന് അഭിമാന നേട്ടമായി മാറിയിരിക്കുന്നത് ബ്യൂമൗണ്ടിൽ നിന്നുള്ള ജിജി തോമസാണ്. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിലാണ് ജിജി ഏവിയേഷൻ മാനേജ്മെന്റ് പഠനം പൂർത്തിയാക്കിയത്. പിന്നീട് എയർ ലിംഗസിൽ ബിസിനസ് കാർഗോ അനലിസ്റ്റായും, അതിനുശേഷം ഐ എ ജി ഗ്രൂപ്പിൽ ഇൻസൈറ്റ്സ് അനലിസ്റ്റായും പ്രവർത്തിച്ചു. പിന്നീട് എയർ ലിംഗസിൽ ഓപ്പറേഷൻസ് പ്ലാനിങ് അനലിസ്റ്റായും ജോലി ചെയ്ത ജിജി, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ പൈലറ്റാകുന്നതിനായി എ എഫ് റ്റി എ യിൽ പൈലറ്റ് പഠനത്തിനായി ചേർന്നതാണ് ജീവിതത്തിലെ വഴിത്തിരിവായത്.
വളരെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ ജിജിക്ക്, റയനെയറിൽ അവസരം ലഭിക്കുകയായിരുന്നു. ഡബ്ലിനിലെ ബാലിഷാനണിൽ താമസിക്കുന്ന തോമസ് ഫിലിപ്പ് – റേച്ചൽ തോമസ് ദമ്പതികളുടെ മകളാണ് ജിജി തോമസ്. ജിജിയുടെ സഹോദരനായ ജിതിൻ തോമസ് ഡൺഡ്രമിൽ റസ്റ്റോറന്റ് മാനേജരായും, മറ്റൊരു സഹോദരനായ ജിബിൻ തോമസ് സ് ലിഗോയിലെ കാസ്റ്റൽ ഡാർഗൻ റിസോർട്ടിൽ ജനറൽ മാനേജരായി ജോലി ചെയ്യുകയാണ്. ജിജിയുടെ നേട്ടത്തിന്റെ അഭിമാന നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് കുടുംബാംഗങ്ങൾ ഓരോരുത്തരും.
Leave a Reply