ശരണം വിളിയുടെ ശംഖൊലിയുമായി യു കെയിലെ ഏറ്റവും വലിയ അയ്യപ്പ പൂജയ്ക്കു നവംബർ 19 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡ് സാക്ഷ്യം വഹിക്കും. സാധാരണ മലയാളി ഹിന്ദു സമാജം നടത്തുന്ന അയ്യപ്പ പൂജകള്‍ മലയാളികള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ വിപുലമായ ഒരുക്കങ്ങളോടെ തെന്നിന്ത്യന്‍ അയ്യപ്പ ഭക്തരെ ഒന്നാകെ അണിനിരത്തിയാണ് ഓക്‌സ്‌ഫോര്‍ഡിൽ അയ്യപ്പ പൂജയ്ക്ക് ഒരുക്കങ്ങള്‍ പൂർത്തിയാക്കുന്നത് ശബരിമലയുടെ ഏറ്റവും വലിയ പ്രത്യേകതയായ മതേതര സ്വഭാവം ഓക്‌സ്‌ഫോര്‍ഡിലെ അയ്യപ്പപൂജയിലും ദൃശ്യമാകുമെന്നും സംഘാടകര്‍ അറിയിച്ചു.

ജാതിമത ഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് നവംബര്‍ 19 നു ശനിയാഴ്ച അയ്യപ്പ പൂജ നടക്കുക. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി പ്രസാദ് ഭട്ട് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പൂജകൾക്ക് തുടക്കം കുറിക്കും. ഗണപതിപൂജ, , അര്‍ച്ചന വിളക്ക് പൂജ, ദീപാരാധന, വിളക്ക് പൂജ, പടിപൂജ എന്നീ ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം മഹാപ്രസാദത്തിനൊപ്പം പ്രത്യേകം തയ്യാറാക്കിയ അപ്പവും അരവണയും നൽക്കും.

ദക്ഷിണേന്ത്യയിലെ പ്രശസ്തരായ ഗായകരെ ഉൾപ്പെടുത്തി യുക യിലെ തത്വമസി ഭജൻസിന്റെ അയ്യപ്പ ഭജൻസ് അവതരിപ്പിക്കും. മലയാളികള്‍ക്കൊപ്പം മറ്റു ദേശക്കാരും എത്തുന്നതോടെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത് അയ്യപ്പ പൂജയുടെ തൽസമയ സംരക്ഷണം ഓക്സ്ഫോർഡ് അയ്യപ്പ പൂജ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും ഉണ്ടായിരിക്കും പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായും 50 പേരടങ്ങുന്ന വോളണ്ടിയേഴ്സ് ടീമും തയ്യാറായി കഴിഞ്ഞതായി ഓക്സ്ഫോർഡ് അയ്യപ്പ പൂജയ്ക്കു വേണ്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.