ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ലണ്ടനിലെ ഗതാഗതരംഗത്ത് സുപ്രധാന മാറ്റം നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ. അംഗീകാരം ലഭിച്ചാൽ യുകെയിലെ എല്ലാ നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇതിനു മുൻപ്, ഏകദേശം 20 വർഷം മുൻപാണ് ഗതാഗത രംഗത്ത് പരിഷ്കരണം നടത്തിയത്. വേരിയബിൾ അല്ലെങ്കിൽ ഡിസ്റ്റന്റ് അധിഷ്‌ഠിത സ്മാർട്ടർ റോഡ് യൂസർ ചാർജിംഗിന്റെ സാധ്യതകളാണ് ഗവണ്മെന്റ് നിലവിൽ ചർച്ചചെയ്യുന്നത്. ഓയ്‌സ്റ്ററും കൺജഷൻ ചാർജ് സംവിധാനത്തിന് ശേഷവുമുള്ള നിർണായക പ്രഖ്യാപനമാണിതെന്നാണ് വിദഗ്ധർ പറയുന്നത്. കൺജഷൻ ചാർജ്, ലോ എമിഷൻ സോൺ, അൾട്രാ ലോ എമിഷൻ സോൺ എന്നിവ ഉൾപ്പെടെ നിരവധി റോഡ് യൂസർ ചാർജിംഗ് സ്കീമുകൾ ലണ്ടനിൽ ഇതിനകം തന്നെ നിലവിലുണ്ട്. ഗതാഗത രംഗത്ത് ലോകത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ശക്തിയായി ലണ്ടൻ മാറണമെന്ന മേയറുടെ താല്പര്യത്തെ തുടർന്നാണ് നീക്കം.
നിലവിൽ ലണ്ടൻ അസംബ്ലി ട്രാൻസ്‌പോർട്ട് കമ്മിറ്റി ലണ്ടനിലെ സ്മാർട്ട് റോഡ് ചാർജിംഗിന്റെ സാധ്യതയെ കുറിച്ച് പഠനം നടത്തി വരികയാണ്. ലണ്ടനിൽ സ്മാർട്ടർ റോഡ് യൂസർ ചാർജിംഗ് നടപ്പിലാക്കുന്നതിലൂടെ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് മുഖ്യ പരിഗണന കൊടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
പഠനം മുൻതൂക്കം നൽകുന്ന പ്രധാന പ്രശ്നങ്ങൾ;
* ലണ്ടനിൽ നിലവിലെ ടോൾ നിരക്കുകൾ പരിഷ്കരിക്കേണ്ടതുണ്ടോ?
* ലണ്ടനിൽ നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് എന്ത് മാറ്റമാണ് പൊതുജനം ആഗ്രഹിക്കുന്നത്?
* വ്യത്യസ്ത തരത്തിലുള്ള യാത്രകൾക്ക് എങ്ങനത്തെ മാറ്റമാണ് പ്രയോജനപ്പെടുക?
എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്ന പ്രശ്നങ്ങൾ. ജനങ്ങൾക്ക് മികച്ച ഗതാഗത സംവിധാനം നൽകാനാണ് അധികൃതർ ശ്രമിക്കുന്നത്. ആയതിനാൽ ഈ ചോദ്യങ്ങൾക്ക് നിങ്ങൾ നൽകുന്ന മറുപടികൾ 2023 മാർച്ച് 10 നു മുൻപായി അറിയിക്കണം. ദൈന്യന്തിന ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിക്കുന്നവരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. അതിനാൽ അവരുടെ ഭാഗം കൂടി കേൾക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തുന്നത്.
Leave a Reply