യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വോള്‍വോ എക്‌സ്‌സി60 സ്വന്തമാക്കി. കഴിഞ്ഞ ജനുവരിയില്‍ 13 കാറ്റഗറി വിജയികളെ പ്രഖ്യാപിച്ചിരുന്നു. ഇവരെ പിന്തള്ളിയാണ് വോള്‍വോ എക്‌സ്‌സി60 പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത്. ഗുണമേന്‍മയുള്ള നിര്‍മ്മാണവും സുരക്ഷിതമായി ഓടിക്കാന്‍ കഴുയുന്ന വാഹനത്തിന്റെ ഘടനയുമാണ് വോള്‍വോ എക്‌സ്‌സി60 നെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയിരിക്കുന്നത്. ഇതാദ്യമായാണ് വോള്‍വോ യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കുന്നത്. 2016ല്‍ കമ്പനി പുറത്തിറക്കിയ എക്‌സ്‌സി90 റണ്ണറപ്പായിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍ ഇക്കുറി വോള്‍വോ കാറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ക്രോസ്ഓവറുകള്‍ വലിയ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹതപ്പെട്ട പുരസ്‌കാരമാണ് വോള്‍വോ എക്‌സ്‌സി60 നേടിയിരിക്കുന്നതെന്ന് യുകെ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സ് ഡയറക്ടര്‍ ജോണ്‍ ചെല്ലെന്‍ പ്രശംസിച്ചു.

2016ല്‍ നടന്ന മത്സരത്തില്‍ വോള്‍വോയുടെ തന്നെ എക്‌സ്‌സി90 അവാര്‍ഡിന് തൊട്ടരികലെത്തിയിരുന്നു ഇത്തവണ വോള്‍വോ പുരസ്‌കാരം സ്വന്തമാക്കുക തന്നെ ചെയ്തുവെന്ന് അഭിനന്ദനാര്‍ഹമായ നേട്ടമാണിതെന്നും ജോണ്‍ പറഞ്ഞു. ഓവറോള്‍ യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും അതിനോടപ്പം മീഡിയം ക്രോസ്ഓവര്‍ പുരസ്‌കാരവും ലഭിച്ചുവെന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം അഭിമാനര്‍ഹമായ നേട്ടമാണെന്ന് വോള്‍വോ കാര്‍ യുകെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ വെയ്ക്ക്ഫീല്‍ഡ് പറഞ്ഞു. പുരസ്‌കാരം കാറിന്റെ മനോഹരമായ ഡിസൈന്‍, കട്ടിംഗ് എഡജ് ടെക്‌നോളജി, ആഡംബരപൂര്‍ണമായ സ്റ്റൈലിന്റെയും വിജയത്തെ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള വലിയ വിജയത്തെയാണ് പുരസ്‌കാരം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോള്‍വോ എക്‌സ്‌സി60 അതേ നിലവാരത്തിലുള്ള കാറുകള്‍ക്കിടയിലെ മനോഹരമായി നിര്‍മ്മിച്ചിട്ടുള്ള വാഹനമാണെന്ന് ഇയാന്‍ ലൈനസ് പറഞ്ഞു. വോള്‍വോ എക്‌സ്‌സി60 ഡിസൈന്‍കൊണ്ടുതന്നെ അതിന്റെ ക്ലാസ് ഉറപ്പിച്ചു കഴിഞ്ഞതായും. സ്വീഡിഷ് ബ്രാന്റ് നിര്‍മ്മിച്ചെടുത്തിട്ടുള്ള വോള്‍വോ എക്‌സ്‌സി60 സ്‌റ്റെലിഷ് കാറുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് എഎം മാഗസീന്‍ പ്രതിനിധി ടോം ഷാര്‍പ് പറഞ്ഞു. യുകെ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് കോക്‌സ് ഓട്ടോമോട്ടീവ് എക്‌സ്‌റ്റേണല്‍ റിലേഷന്‍സ് തലവന്‍ ഫിലിപ് പറഞ്ഞു.