സ്വന്തം ലേഖകൻ

സാധാരണ ഹൈവേകളിൽ കൂടിയുള്ള വേഗത മണിക്കൂറിൽ 60 മൈൽ സ്പീഡ് ആണെന്നിരിക്കെ, റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ അത് 50 മൈൽ സ്പീഡ് ആയിരുന്നു. എന്നാൽ സമയനഷ്ടവും ഡ്രൈവർമാരുടെ മാനസികസമ്മർദ്ദവും കണക്കിലെടുത്ത് അത് 10 മൈൽ സ്പീഡ് കൂടി അനുവദീനമായി, ഇപ്പോൾ പണി നടക്കുന്ന സ്ഥലങ്ങളിലൂടെയുള്ള പരമാവധി വേഗത 60 മൈൽ സ്പീഡ് ആയി ഉയർത്തിയിട്ടുണ്ട്. മൈൽ പെർ ഹവർ വേഗതാ സൂചിക സ്വീകരിച്ചിരിക്കുന്ന യൂറോപ്പിലെ ഏക രാജ്യമാണ് ഇംഗ്ലണ്ട്.

ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന കണക്ക് പ്രകാരം ഏകദേശം 96 കിലോമീറ്ററാണ് റോഡ് പണി നടക്കുന്ന സ്ഥലങ്ങളിലൂടെ ഒരു ഡ്രൈവർക്ക് ഒരു മണിക്കൂറിൽ ഓടിയെത്താവുന്ന ദൂരം. എന്നാൽ ഇന്ത്യയിലെ നാഷണൽ ഹൈവേകളിലൂടെ ഉള്ള വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്റർ ആണ്, എക്സ്പ്രസ് ഹൈവേകളിൽ 120 കിലോമീറ്ററും. ധാരാളം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഈ നിയമം നടപ്പിൽ വരുത്താൻ ഇംഗ്ലണ്ട് തീരുമാനിച്ചിരിക്കുന്നത്. യാത്രാസമയം ചുരുങ്ങും എന്നതിനാൽ ഓട്ടോമൊബൈൽ അസോസിയേഷൻ (എ എ ) ഈ തീരുമാനം ഹർഷാരവത്തോടെ തന്നെ സ്വീകരിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഇവിടങ്ങളിലെ വേഗത പരിധി ഉയർത്തുന്നത് റോഡ് പണി നടത്തുന്ന തൊഴിലാളികളുടെ സുരക്ഷയെ സാരമായി ബാധിക്കും എന്ന് മുൻപ് യൂണിയനുകൾ പരാതിപ്പെട്ടിരുന്നു. റോഡ് പണി നടക്കുന്ന എല്ലാ ഹൈവേകളിലും 60എംപിഎച്ച് വേഗ പരിധിയിൽ സഞ്ചരിക്കാനാവില്ല, റോഡിന്റെ നിലവാരവും അറ്റകുറ്റപ്പണികളുടെ തീവ്രതയും അനുസരിച്ച് ചിലയിടങ്ങളിൽ അത് 40എംപിഎച്ച് മുതൽ50 എംപിഎച്ച് വരെ ആയേക്കാം. എം1 ലെ 13 മുതൽ 16 വരെയുള്ള ജംഗ്ഷനുകൾ തുടങ്ങി, ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള എല്ലാ ഹൈവേകളിലും വേഗത പരിശോധനയും പരീക്ഷണങ്ങളും നടത്തിയശേഷം മാത്രമാണ് ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 24 മൈൽ യാത്ര 68 സെക്കൻഡ് ആവറേജ് കുറയ്ക്കാൻ കഴിഞ്ഞു എന്നതാണ് ഇതിന്റെ നേട്ടം.

ചീഫ് എക്സിക്യൂട്ടീവ് ആയ ജിം ഓ സള്ളിവൻ പറയുന്നു “റോഡിന്റെ അറ്റകുറ്റപ്പണികൾ അത്യാവശ്യമാണെന്ന് എല്ലാ ഡ്രൈവർമാർക്കും അറിയാം എന്നാൽ ദൗർഭാഗ്യവശാൽ തങ്ങളുടെ വാഹനത്തിനു മുന്നിൽ തടസ്സം നിന്നു കൊണ്ട് പണി ചെയ്യുന്നത് ആർക്കും താൽപര്യമില്ലതാനും, അവരുടെ ഫ്രസ്ട്രേഷൻ മാറ്റാൻ പുതിയ വേഗപരിധി സഹായിക്കുമെന്ന് കരുതുന്നു.”

10എംപിഎച്ച് കൂടി വർധിപ്പിക്കണം എന്ന ആവശ്യം 2017 മുതൽ ഉയർന്ന് വന്നിട്ടുള്ളതാണ്, എന്നാൽ ഏതാനും വർഷങ്ങളായി മോട്ടോർ വേ തൊഴിലാളികളുടെ ജീവനുകൾ എടുത്ത അപകടങ്ങൾ കാരണം യുണൈറ്റ് യൂണിയൻ തീരുമാനത്തെ എതിർത്തിരുന്നു. ഇപ്പോൾ തന്നെ അറ്റകുറ്റപണികൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് ഡ്രൈവർമാർ ഉയർന്ന വേഗതയിൽ വാഹനം ഓടിച്ചു കയറ്റാറുണ്ട്. ഇനിയും ഒരു പക്ഷേ അപകടങ്ങളുടെ എണ്ണം വർദ്ധിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നു.