ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം.  വലിയ നോമ്പിൽ വചനം പഠിക്കാം – “Let Us Learn the Word During Sauma Ramba” എന്ന സന്ദേശവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പൊസ്തലേറ്റിന്റെ (Bible Apostolate, CSMEGB) നേതൃത്വത്തിൽ നടക്കുന്ന  സുവാറ 2026 ബൈബിൾ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ ഏപ്രിൽ 11-ന് ലിവർപൂളിൽ  നടക്കും. നാല് വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയ മത്സരാർത്ഥികളുടെ പേരുകൾ പ്രഖ്യാപിച്ചു.രൂപതയുടെ വിവിധ ഇടവക മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നായി 2400-ലധികം മത്സരാർത്ഥികൾ പങ്കെടുത്ത ഈ വർഷത്തെ മത്സരങ്ങൾ പങ്കാളിത്തം കൊണ്ടും ആവേശം കൊണ്ടും ഏറെ ശ്രദ്ധേയമായി. ഈ നോമ്പുകാലത്ത് തിരുവചനം ആഴത്തിൽ വായിക്കാനും മനനം ചെയ്യുവാനും മത്സരാർത്ഥികളെ പ്രാപ്തരാക്കി. വിവിധ പ്രായപരിധിക്കാർക്കായി നടത്തപ്പെട്ട മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ആറ് മത്സരാർഥികൾ വീതമാണ് ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
ഫൈനൽ മത്സരങ്ങൾ ലിവർപൂളിലെ ലിതർലാൻഡിലുള്ള ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ കാത്തലിക് പള്ളിയിൽ (Our Lady Queen of Peace Syro-Malabar Catholic Church, Kirkstone Rd W, Litherland, Liverpool L21 0EQ) വെച്ചാണ് നടക്കുന്നത്. രാവിലെ 9 മണിമുതൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കും.
തിരുവചനത്തിന്റെ ‘സദ്‌വാർത്ത’ എന്നാണ് സുവാറ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. കുട്ടികളിലും മുതിർന്നവരിലും ദൈവവചനത്തിന്റെ സദ്‌വാർത്ത എത്തിക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ബൈബിൾ അപ്പൊസ്തലേറ്റ് ഓരോ വർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക.
 ഈ വർഷം  ഫെബ്രുവരി മാസത്തിൽ ആരംഭിച്ച ഗ്രാൻഡ് മിഷൻ തുടർന്ന് എല്ലാ ശനിയാഴ്ചകളിലും ഓൺലൈൻ ആയി ആണ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.ഫൈനൽ മത്സരത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു
ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയവർ :
08 മുതൽ 10 വരെ പ്രായമുള്ളവരുടെ വിഭാഗം
* എയ്ബൽ ജോസ് ജോജിൻ (ബ്രിസ്റ്റോൾ-കാർഡിഫ്) – സെന്റ് മേരീസ് മിഷൻ, ഗ്ലോസ്റ്റർ, ചെൽറ്റൻഹാം, ഹിയർഫോർഡ്
* ലിയോണ ജോസഫ് (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, അബർഡീൻ, ഇൻവെർനെസ്
* അലൻ ജോർജ് (കാന്റർബറി) – മാർ തോമ ശ്ലീഹ മിഷൻ, കാന്റർബറി
* ഏഞ്ചൽ റോസ് സോജോ (ലീഡ്‌സ്) – സെന്റ് മേരീസ് ആൻഡ് സെന്റ് വിൽഫ്രഡ്സ് ചർച്ച്, ലീഡ്‌സ്
* സ്റ്റീവ് ടിൻസി തോമസ് (ലെസ്റ്റർ) – സെന്റ് ജോൺ മിഷൻ, നോട്ടിംഗ്ഹാം
* സാവിയോ സോജൻ (മാഞ്ചസ്റ്റർ) – മാർ സെബസ്ത്യാനോസ് മിഷൻ, സ്റ്റോക്ക്‌പോർട്ട്
11 മുതൽ 13 വരെ പ്രായമുള്ളവരുടെ വിഭാഗം
* ബെനഡിക്ട് വർഗീസ് (കാന്റർബറി) – സെന്റ് തോമസ് മോർ മിഷൻ, ലിറ്റിൽ കോമൺസ്, ബെക്സ്ഹിൽ-ഓൺ-സീ, ബ്രൈറ്റൺ, ഈസ്റ്റ്ബോൺ, ഹെയിൽഷാം, ഹേസ്റ്റിംഗ്സ്
* ജോനാഥൻ മാത്യു പോൾ (ഓക്സ്ഫോർഡ്) – ഔർ ലേഡി ഓഫ് ഡോളോർസ് പ്രൊപ്പോസ്ഡ് മിഷൻ, ഐൽസ്ബറി
* ജോഷ്വാ ജോസഫ് ആന്റണി (സ്കോട്ട്‌ലൻഡ്) – സെന്റ്സ് അൽഫോൻസാ ആൻഡ് ആന്റണി മിഷൻ, എഡിൻബർഗ്
* ആഷർ ജോണി മാത്യു (ബ്രിസ്റ്റോൾ-കാർഡിഫ്) – സെന്റ് ആന്റണീസ് ക്നാനായ പ്രൊപ്പോസ്ഡ് മിഷൻ, കാർഡിഫ് & സ്വാൻസീ
* അഥീന ജോസഫ് (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, അബർഡീൻ, ഇൻവെർനെസ്
* ആൻമരിയ ബിനേഷ് (മാഞ്ചസ്റ്റർ) – സെന്റ് യൂപ്രാസ്യ മിഷൻ, എക്ലെസ്‌-സാൽഫോർഡ്, ട്രാഫോർഡ്
14 മുതൽ 17 വരെ പ്രായമുള്ളവരുടെ വിഭാഗം
* ആൽബർട്ട് ബാബു (പ്രെസ്റ്റൺ) – ഔർ ലേഡി ക്വീൻ ഓഫ് പീസ് ചർച്ച്, ലിതർലാൻഡ്
* സിയോന മേരി സിനോയ് (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, ഹാമിൽട്ടൺ
* ആന്റോ ജോളി (പ്രെസ്റ്റൺ) – സെന്റ് തോമസ് മിഷൻ, ബ്ലാക്ക്ബേൺ
* എയ്ഡൻ തോട്ടുകൽ (ബർമിംഗ്ഹാം) – ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ, വോൾവർഹാംപ്ടൺ
* ബെഞ്ചമിൻ ജോൺ ബിജു (സ്കോട്ട്‌ലൻഡ്) – സെന്റ്സ് അൽഫോൻസാ ആൻഡ് ആന്റണി മിഷൻ, എഡിൻബർഗ്
* നോയൽ റിക്സൺ കാവലക്കാട്ട് (ഓക്സ്ഫോർഡ്) – ഔർ ലേഡി ഓഫ് ഡോളോർസ് പ്രൊപ്പോസ്ഡ് മിഷൻ, സ്ലോ
18 വയസ്സിന് മുകളിൽ (18 Plus) പ്രായമുള്ളവരുടെ വിഭാഗം
* അഞ്ജലി തോമസ് ഒഴുക്കൽ (സ്കോട്ട്‌ലൻഡ്) – സെന്റ് മേരീസ് മിഷൻ, അബർഡീൻ, ഇൻവെർനെസ്
* ജോമിയ ജോർജ് (പ്രെസ്റ്റൺ) – സെന്റ് അൽഫോൻസാ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ, പ്രെസ്റ്റൺ
* മീനു തോട്ടുംഗൽ (ബർമിംഗ്ഹാം) – ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷൻ, വോൾവർഹാംപ്ടൺ
* സ്മിത ജോസഫ് (പ്രെസ്റ്റൺ) – ഔർ ലേഡി ക്വീൻ ഓഫ് പീസ് ചർച്ച്, ലിതർലാൻഡ്
* ഡിനി തോമസ് (പ്രെസ്റ്റൺ) – സെന്റ് ജോസഫ് മിഷൻ, വിറൽ, ചെസ്റ്റർ – എൽസ്മിയർ പോർട്ട്
* ഷെറിൻ ഷോണി (പ്രെസ്റ്റൺ) – സെന്റ് ചാവറ കുര്യാക്കോസ് ഏലിയാസ് മിഷൻ, ബ്ലാക്ക്പൂൾ.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ