ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലെയുമായി എൻഎച്ച്എസ് യൂണിയനുകൾ നടത്തിയ ചർച്ച പരാജയമായി. വൻ സമരങ്ങൾ ഭയന്ന് ആരോഗ്യ സെക്രട്ടറി ഇന്നലെ ആറ് എൻഎച്ച്എസ് യൂണിയനുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ആരോഗ്യ സെക്രട്ടറിയുടെ ഭാഗത്തു നിന്നും വേണ്ടവിധത്തിലുള്ള പ്രതികരണം ഉണ്ടായില്ലെന്ന് യൂണിയനുകൾ ആരോപിച്ചു. ജൂനിയർ ഡോക്ടർമാരുൾപ്പെടെ പത്തുലക്ഷം എൻഎച്ച്എസ് ജീവനക്കാർ ഈ ശൈത്യകാലത്ത് പണിമുടക്കിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരോഗ്യ സെക്രട്ടറിയുമായുള്ള ചർച്ചയെ ‘സമയം പാഴാക്കുന്ന ചർച്ച’ എന്നാണ് ഒരു യൂണിയൻ വിശേഷിപ്പിച്ചത്. റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ്, യൂണിസൺ, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സ്, ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി, ജിഎംബി, യൂണിറ്റ് എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. കാര്യങ്ങൾ ഇതുപോലെ മുന്നോട്ട് പോയാൽ വർഷാവസാനത്തോടെ ക്രിസ്മസിനു മുമ്പായി രാജ്യത്തെ പകുതിയിലേറെ ആശുപത്രികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും നേഴ്സുമാരുടെ സമരം നടക്കും. എമർജൻസി കെയറിനെ സമരം ബാധിക്കില്ലെന്ന് റോയൽ കോളജ് ഓഫ് നഴ്സിങ് ഉറപ്പുനൽകുന്നുണ്ട്. എന്നാൽ സമരങ്ങൾ രാജ്യത്തിന്റെ ആരോഗ്യമേഖലയെ തകർക്കുമെന്ന് ഉറപ്പാണ്.

അതേസമയം, യൂണിയനുകൾ ആവശ്യപ്പെടുന്ന 17 ശതമാനം ശമ്പള വർദ്ധനവ് താങ്ങാനാവുന്നതല്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. എൻഎച്ച്എസ് പേ റിവ്യൂ ബോഡിയുടെ ശുപാർശകൾ പൂർണ്ണമായും അംഗീകരിച്ച് പത്തുലക്ഷത്തിലധികം എൻ എച്ച് എസ് തൊഴിലാളികൾക്ക് ഈ വർഷം കുറഞ്ഞത് £1,400 ശമ്പള വർദ്ധനവ് നൽകിയിട്ടുണ്ടെന്നാണ് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് വക്താവിന്റെ വാദം.