ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ്(56) കോട്ടയം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 നായിരുന്നു അന്ത്യം.

കഴിഞ്ഞ മാസം 17നാണ് അടിമാലി പൊലീസ് സ്റ്റേഷന് സമീപം ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന നിലയിലായിരുന്നു. ഭര്‍ത്താവ് മാത്യുവാണ് കാറില്‍ ഉപേക്ഷിച്ച്‌ പോയത് എന്ന് ലൈലാമണി പൊലീസിനോട് പറഞ്ഞിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കൊളജിലേക്ക് മാറ്റുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കട്ടപ്പനയില്‍ ഇരട്ടയാറില്‍ താമസിക്കുന്ന മകന്റെ അടുത്തേക്ക് പോകും വഴിയാണ് ഇവരെ മാത്യു വഴിയില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് വാര്‍ത്തകളിലൂടെയാണ് മകന്‍ മഞ്ജിത്ത് വിവരം അറിയുന്നത്. 18 ന് മകന്‍ എത്തിയാണ് ലൈലാമണിയെ മെഡിക്കല്‍ കൊളജിലേക്ക് കൊണ്ടുപോയത്. മാത്യുവിനെ ഇനിയും കണ്ടെത്താനായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കൊളജ് ആശുപത്രിയുടെ മോര്‍ച്ചറിയിലാണ്.