ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബ കൂട്ടായ്‌മ വർഷാചാരണം 2020-21 ന്റെ ഉദ്ഘാടനം കാന്റർബ്റിയിൽ നടത്തപ്പെട്ടു

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബ കൂട്ടായ്‌മ വർഷാചാരണം 2020-21 ന്റെ ഉദ്ഘാടനം കാന്റർബ്റിയിൽ നടത്തപ്പെട്ടു
November 30 04:55 2020 Print This Article

ഓൺലൈനിൽ വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ആമുഖസന്ദേശം നൽകിയത് ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെഞ്ചലൂസ് കുടുംബ കൂട്ടായ്മ കമ്മിഷൻ വികാരി ജെനറാൾ-ഇൻ-ചാർജ് ആയ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ. ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് മോൺസിഞ്ഞോർ ജോർജ്ജ് തോമസ്
ചേലയ്ക്കൽ ഊന്നി പറയുകയുണ്ടായി.

തുടർന്ന് കുടുംബ കൂട്ടായ്മ വർഷം 2020- 21 ന്റെ ഔദ്യോഗിക ഉത്ഘാടനത്തിന്റെ അനുഗ്രഹപ്രഭാഷണം, ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷനും കുടുംബ കൂട്ടായ്മ കമ്മീഷൻ രക്ഷാധികാരിയുമായ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നൽകുകയുണ്ടായി. രൂപതയുടെ കർമ്മപദ്ധതിയായ ലിവിങ് സ്റ്റോണിന്റെ പ്രാധാന്യവും ആവശ്യകതയും എടുത്തു പറഞ്ഞ പിതാവ് കൂട്ടായ്മ അനുഭവത്തെ കുറിച്ചും അതിന്റെ പ്രത്യേകയേകുറച്ചും പരാമർശിച്ചു. കുടുംബ കൂട്ടായ്മ വർഷത്തിനായി പ്രത്യേകം തയ്യാറാക്കിയ പ്രാർത്ഥന ചൊല്ലിയതിനു ശേഷം ദീപം തെളിയിച്ചു പിതാവ് ഉത്ഘാടനം നിർവഹിച്ചു.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപയുടെ പ്രോട്ടോസെഞ്ചലൂസ് മോൺസിഞ്ഞോർ ഡോ: ആന്റണി ചുണ്ടെലിക്കാട്ട്, സെഞ്ചലൂസ്മാരായ മോൺസിഞ്ഞോർ ജോർജ്ജ് തോമസ് ചെലേയ്ക്കൽ, മോൺസിഞ്ഞോർ സജിമോൻ മലയിൽപുത്തൻപുരയിൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര, കുടുംബ കൂട്ടായ്മ കമ്മീഷൻ കോർഡിനേറ്റർ ശ്രീ. ഷാജി തോമസ് എന്നിവർ മാർത്തോമാ സ്ലീവ ദീപം തെളിയിച്ചു ഉത്ഘാടനത്തിൽ പങ്കുചേർന്നു. തുടർന്ന് 8 റീജിയണൽ ഡയറക്ടർ അച്ചന്മാരും കമ്മീഷൻ അംഗങ്ങളും പ്രാർത്ഥനാപൂർവ്വം തിരി തെളിയിച്ചു.

കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ ഫാദർ ഹാൻസ് പുതിയകുളങ്ങര നൽകിയ സമാപന സന്ദേശത്തിൽ ആദിമ ക്രൈസ്തവ സഭയുടെ കൂട്ടായ്മ ചൈതന്യം ഉൾകൊള്ളുവാനും അൾത്താരാ കേന്ദ്രീകൃതമായ സമൂഹങ്ങളെ വാർത്തെടുക്കുവാൻ യത്നിക്കുവാനും ആഹ്വാനം ചെയ്തു. ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് സമാപന അശ്ലീർവാദം നൽകിയതോടുകൂടി ഔദ്യോഗിക ഉത്ഘാടനത്തിന് വിരാമമായി.

ലണ്ടൻ റീജിയണിലെ മാർ സ്ലീവ മിഷനിൽപ്പെട്ട കാന്റർബറി കുടുംബ കൂട്ടായ്മയുടെ യോഗത്തിൽ സജീവ സാന്നിധ്യമായി മാർ സ്രാമ്പിക്കൽ പിതാവും മോൺസിഞ്ഞോർ ജോർജ്ജ് ചേലയ്‌ക്കൽ, ഫാദർ ഹാൻസ് പുതിയ കുളങ്ങര, രൂപതാ കടുംബ കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ, ഇടവക /മിഷൻ /നിയുക്ത മിഷൻ കോർഡിനേറ്റർമാരും ഉണ്ടായിരുന്നു. മാർ സ്ലീവ മിഷൻ കുടുംബ കൂട്ടായ്മ കോർഡിനേറ്റർ ശ്രീ. സോണി കൊടക്കല്ലിൽ നന്ദി പ്രകാശിപ്പിച്ച കൂട്ടായ്മയോഗത്തിൽ ശ്രീമതി മെർലിൻ സിജു പ്രാർത്ഥനകക്ക് നേതൃത്വം നൽകി. ‘സഖറിയായെപ്പോലെ വിശ്വാസത്തിൽ മറവി ബാധിക്കുമ്പോൾ പ്രാർത്ഥനയിൽ ദൈവീക ശക്തി പ്രകടമാകാൻ വേണ്ടി ആഗ്രഹിച്ചു വേണം പ്രാർത്ഥിക്കുവാൻ’ എന്ന് വചനം പങ്കുവെച്ച് മാർ സ്രാമ്പിക്കൽ ഉദ്ബോധിപ്പിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles