ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എനർജി ബില്ലുകളിൽ ഉണ്ടായ വർധന എല്ലാ കുടുംബങ്ങൾക്കും ഒരുപോലെ തിരിച്ചടി. വിലക്കയറ്റവും രൂക്ഷമായികൊണ്ടിരിക്കുകയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുന്ന നതാഷയെയും ഗാരിയെയും പോലെ അനേകർ നമുക്ക് ചുറ്റുമുണ്ട്. വിവാഹത്തിന് ശേഷം അൻപതാം വയസിൽ നതാഷയ്ക്ക് സ്‌പൈനൽ കോർഡ് ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞു. ഇത് ശരീരത്തെ താപനിലയെ ബാധിക്കുന്ന തരത്തിലായിരുന്നു. ചൂടും തണുപ്പും വേദനയ്ക്ക് കാരണമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ചംഗ കുടുംബത്തിന് നതാഷയുടെ മെഡിക്കൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനും വൈദ്യുതി ആവശ്യമാണ്. നതാഷയുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് പുറമെ, 50 വയസ്സുള്ള ഭർത്താവ് ​ഗാരിക്ക് സ്ലീപ് അപ്നിയ എന്ന സ്ലീപ് ഡിസോർഡർ ഉണ്ട്. ​ഗുരുതരമാകാതിരിക്കാൻ അയാൾ രാത്രിയിൽ ഒരു സി.പി.എ.പി യന്ത്രം ഉപയോഗിക്കണം. ഊർജ പ്രതിസന്ധിയും ബില്ലുകൾ കുതിച്ചുയരുന്നതും കാരണം വൈദ്യുതിക്കായി പ്രതിമാസം ഏകദേശം 200 പൗണ്ട് ചെലവഴിക്കുന്നു.

അതേസമയം അവരുടെ ഗ്യാസ് ബില്ലുകൾ പ്രതിമാസം £30 ൽ നിന്ന് £130 ആയി ഉയർന്നു. രാജ്യത്ത് ഇതുപോലെ നിരവധിപേർ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ക്രിസ്മസ് കാലത്തും ഉയർന്ന ബില്ലുകൾ പരി​ഗണിച്ച് ആ​ഘോഷമൊക്കെ കുറയ്ക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.