ഐപിഎല്‍ വാതുവെയ്പുമായി ബന്ധപ്പെട്ട് നടനും നിര്‍മ്മതാവുമായ അര്‍ബാസ് ഖാനെ ചോദ്യം ചെയുന്നതിന് പൊലീസ് തീരുമാനിച്ചു. ഇതിനായി താരത്തിന് പൊലീസ് നോട്ടീസ് നല്‍കി. നടന്‍ സല്‍മാന്‍ഖാന്റെ സഹോദരനായ അര്‍ബാസിന് ഈ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വാതുവെയ്പ് നടത്തിയതിന് പിടിയിലായ പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് താനെ പൊലീസ് അര്‍ബാസിനെ ചോദ്യം ചെയുന്നതിന് വിളിപ്പിച്ചത്.
ശനിയാഴ്ചയ്ക്കു മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനാണ് പൊലീസ് അര്‍ബാസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരെത്ത വാതുവെയ്പ്പിന് പിടിയിലായ സോനു ജലാനുമായി അര്‍ബാസിന് ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്. സോനുവിന്റെ ഡയറിയില്‍ അര്‍ബാസിന്റെ പേരും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടിനെക്കുറിച്ചും പരമാര്‍ശമുണ്ട്.
കുപ്രശസ്ത കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി സോനുവിന് ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സോനുവും കൂട്ടരും വെബ്‌സൈറ്റിലൂടെയായിരുന്നു വാതുവെയ്പ് നടത്തിയത്.
Leave a Reply