കോവിഡ് -19 രോഗവ്യാപനം കുറയാത്തതും വര്‍ദ്ധിച്ചും വരുന്ന സാഹചര്യത്തിൽ, സാങ്കേതിക ഭീമനായ ഗൂഗിൾ തങ്ങളുടെ നാവിഗേഷന്‍ സേവനമായ ഗൂഗിൾ മാപ്‌സിനായി ‘കോവിഡ് ലെയർ’ എന്ന ഒരു പുതിയ സവിശേഷത പ്രഖ്യാപിച്ചു. ഗൂഗിൾ മാപ്‌സിലെ ഏറ്റവും പുതിയ സവിശേഷത ‘കോവിഡ് ലെയർ’ എന്നറിയപ്പെടും. ഇത് ഒരു പ്രദേശത്തെ കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ആളുകളുടെ എണ്ണം പോലുള്ള പ്രധാനപ്പെട്ട വിവരങ്ങൾ ഉപയോക്താക്കൾക്ക് കാണിക്കും. ആ പ്രദേശത്തെയ്ക്കുള്ള യാത്ര അത് വേണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ ഉപയോക്താക്കളെ ഈ വിവരങ്ങള്‍ സഹായിക്കും. ഗൂഗിൾ ഈ ആഴ്ച ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങള്‍ക്കായുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റിൽ പുതിയ സവിശേഷത പുറത്തിറക്കും.

‘കോവിഡ് ലെയർ’ പ്രവർത്തനം എങ്ങനെ?

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗൂഗിൾ മാപ്‌സ് തുറന്ന് സ്‌ക്രീനിന്‍റെ മുകളിൽ വലത് കോണിലുള്ള ലെയേഴ്‌സ് ബട്ടണിൽ ടാപ്പ് ചെയ്ത് “കോവിഡ് -19 ഇന്‍ഫോ” യിൽ ക്ലിക്ക് ചെയ്‌തതിനുശേഷം ഉപയോക്താക്കൾക്ക് ഡേറ്റ കാണാൻ കഴിയുമെന്ന് ഗൂഗിൾ അതിന്‍റെ ബ് ലോഗ്‌പോസ്റ് റിലൂടെ പറയുന്നത്. ഇത് നിങ്ങൾ മാപ്പില്‍ തിരയുന്ന പ്രദേശത്തെ ഒരു ലക്ഷം ആളുകൾക്ക് കഴിഞ്ഞ ഏഴ് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ വിവരങ്ങളും ഇതില്‍ കാണിക്കും. പുതിയ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നുണ്ടോ കുറയുന്നുണ്ടോ എന്ന് സൂചിപ്പിക്കുന്ന ഒരു ലേബലും ദൃശ്യമാക്കുന്നതാണ്. ഒരു പ്രദേശത്തെ പുതിയ കേസുകളുടെ സാന്ദ്രത തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്ന കളർ കോഡിംഗ് സവിശേഷതയും ഗൂഗിള്‍ ഉള്‍പ്പെടുത്തുന്നതാണ്.

ആഗോളാടിസ്ഥാനത്തില്‍ ചില തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പുതിയ സവിശേഷത ഗൂഗിള്‍ മാപ് സ് ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, ഇന്ത്യയിൽ ഇപ്പോള്‍ ഈ ഫീച്ചര്‍ ലഭ്യമായിട്ടില്ല.