മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടിഎസ്) ആണ്‌ തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ഇ-മെയിൽ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ”ഇത് അധികൃതർക്കുള്ള അവസാന സന്ദേശമാണ്. പത്ത് ലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി അയച്ചില്ലെങ്കിൽ അടുത്ത് 48 മണിക്കൂറിനുള്ളിൽ ടെർമിനൽ തകര്‍ക്കും” – സന്ദേശത്തില്‍ പറഞ്ഞിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച എ.ടി.എസ് സന്ദേശം ലഭിച്ചത് കേരളത്തിൽ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്.