ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : 23 വയസ്സുള്ള താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഉണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് എമിലി പ്രൈസ്. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അമ്മയാകാൻ തയ്യാറല്ലെന്ന് പെട്ടന്ന് തന്നെ എമിലി പ്രൈസ് തീരുമാനിച്ചു. തുടർന്ന് ബ്രിട്ടീഷ് പ്രെഗ്നൻസി അഡൈ്വസറി സർവീസിലെ (BPAS) ഒരു നേഴ്‌സുമായി ബന്ധപ്പെടുകയും ടെലിഫോൺ കൺസൾട്ടേഷൻ ബുക്ക് ചെയുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഗുളികകൾ കഴിച്ച് ഗർഭം അലസിപ്പിച്ചത്. ‘ഇത് വളരെ സ്വകാര്യമായതിനാൽ എന്റെ സ്വന്തം വീടിന്റെ സൗകര്യങ്ങളിൽ ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു,’ വിൽറ്റ്സിലെ സ്വിൻഡനിൽ നിന്നുള്ള പിആർ എക്സിക്യൂട്ടീവായ എമിലി പറയുന്നു. ഒരു സ്കാനിന്റെയും കൗൺസിലിംഗിന്റെയും ഓഫർ നിരസിച്ചതിനാൽ തപാൽ വഴിയാണ് അബോർഷൻ ഗുളികകൾ ലഭിച്ചതെന്നും അവൾ പറയുന്നു.
കവറിനുള്ളിൽ 24 മുതൽ 48 മണിക്കൂർ ഇടവിട്ട് കഴിക്കേണ്ട രണ്ട് സെറ്റ് മരുന്നുകൾ ഉണ്ടായിരുന്നു ഗർഭധാരണം അവസാനിപ്പിക്കുന്ന മൈഫെപ്രിസ്റ്റോൺ അടങ്ങിയ ഒരു ടാബ്‌ലെറ്റ്, തുടർന്ന് ഗർഭാശയ പാളിയെ തകർക്കുന്ന മിസോപ്രോസ്റ്റോൾ അടങ്ങിയ ഗുളികകൾ. ‘എനിക്ക് അൽപ്പം വേദന അനുഭവപ്പെടുമെന്ന് നേഴ്‌സ് പറഞ്ഞിരുന്നു, എന്നാൽ ചില സ്ത്രീകൾക്ക് ഇത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ബുദ്ധിമുട്ടാണ്.” അമ്മയ്‌ക്കൊപ്പം താമസിക്കുന്ന എമിലി പറയുന്നു. എന്നിരുന്നാലും, രണ്ടാമത്തെ ഡോസ് കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ അവൾ ടോയ്‌ലറ്റിലേക്കാടി, വേദനയോടെ നിലവിളിച്ചു.
2021ൽ നടന്ന ഗർഭഛിദ്രങ്ങളിൽ 52 ശതമാനവും മേൽനോട്ടമില്ലാതെ ഈ ഗുളികകൾ കഴിക്കുന്നതിലൂടെയായിരുന്നെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കി. ഈ മാറ്റങ്ങൾ ശാശ്വതമാക്കാൻ എംപിമാർ ഈ വർഷം മാർച്ചിൽ വോട്ട് ചെയ്തു. ഗർഭച്ഛിദ്ര പ്രോട്ടോക്കോളിലെ ഏറ്റവും നിർണായകമായ മാറ്റം ഉൾപ്പെടുത്തികൊണ്ട് അടുത്ത ആഴ്ച നിയമമാക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. 2018 ൽ, മിസോപ്രോസ്റ്റോൾ വീട്ടിൽ നൽകുന്നതിന് നിയമം അംഗീകരിച്ചപ്പോൾ, ശസ്ത്രക്രിയ ഗർഭഛിദ്രം 33 ശതമാനമായി കുറഞ്ഞു. ഇപ്പോൾ ഇവ മൊത്തം കണക്കിന്റെ 13 ശതമാനം മാത്രമാണ്.
Leave a Reply