ഇന്ദോർ: കാമുകനെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി. ഏറേനേരം പരസ്യബോർഡിന് മുകളിലിരുന്ന പെൺകുട്ടിയെ ഒടുവിൽ കാമുകനെ കൊണ്ട് ഫോണിൽ വിളിപ്പിച്ച് പോലീസ് താഴെയിറക്കി. മധ്യപ്രദേശിലെ പ്രദേശിപുരയിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിപ്പിച്ച് തരണമെന്നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആവശ്യം. എന്നാൽ കാമുകനുമായുള്ള ബന്ധത്തിൽ മാതാവ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതേതുടർന്നാണ് പെൺകുട്ടി പരസ്യബോർഡിന് മുകളിൽ കയറി ഭീഷണിമുഴക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന പെൺകുട്ടിയെ കണ്ട് നാട്ടുകാർ റോഡിൽ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും തന്റെ ആവശ്യത്തിൽ പെൺകുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് പെൺകുട്ടിയുടെ കാമുകനെ പോലീസ് ഫോണിൽ വിളിച്ചത്. പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച കാമുകൻ നിർബന്ധിച്ചതോടെ പെൺകുട്ടി പരസ്യബോർഡിന് മുകളിൽനിന്നും താഴെ ഇറങ്ങുകയായിരുന്നു.