കൊച്ചി ∙ നിരവധി ആളുകളുടെ കാത്തിരിപ്പിന് അവസാനം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ വന്നു. സെർച്ചിൽ വരാൻ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഫെയർകോഡ് ടെക്നോളജീസ് പുറത്തുവിട്ടു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ആദ്യ ദിവസം ആപ് പ്ലേ സ്റ്റോറിൽ വരാൻ താമസമുണ്ടായതിനാൽ മദ്യത്തിനുള്ള ബുക്കിങ് സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യമായതിനാൽ രാത്രിയിലും ബുക്ക് ചെയ്യാനാകും. പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യുന്നതിന് നൽകിയെങ്കിലും ഗൂഗിൾ കൂടുതൽ സമയം പരിശോധനയ്ക്കു എടുത്തതിനാലാണ് ലൈവിൽ വരാൻ വൈകിയതെന്നു ഫെയർകോഡ് ടെക്നോളജീസ് അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തേ യൂസർ മാന്വൽ പുറത്തു പോയതിനെ തുടർന്ന് നിരവധി ആളുകൾ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആർക്കെങ്കിലും ടോക്കണുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകൾക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതലാണ് മദ്യവിൽപന ആരംഭിക്കുക.

ആപ്പിന്റെ എപികെ ഫയൽ ചോർന്നത് കമ്പനിയിൽ നിന്നോ ജീവനക്കാരിൽ നിന്നോ അല്ല. കർശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസർ മാന്വൽ പുറത്തു വിട്ടതും കമ്പനിയിൽ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വൽ പുറത്തായത്. ഇതിലും ജീവനക്കാർ ഉത്തരവാദികളല്ല’– ഫെയർകോഡ് ടെക്നോളജീസ് പറഞ്ഞു. ആപ് വരാൻ മണിക്കൂറുകൾ വൈകിയതോടെ കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ അന്വേഷണങ്ങളുമായി ഉപയോക്താക്കൾ തിരക്കുകൂട്ടി.