അരിസ്റ്റോ സുരേഷ് നായകന്‍; ‘മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ നടൻ സുരാജ് വെഞ്ഞാറമൂട് പ്രകാശനം ചെയ്തു .
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു .. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രകരണം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായി ആണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുകയാണ് ചിത്രത്തില്‍. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്നു ചിത്രമാണ് ഇത് .
അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. മലയാള സിനിമയിലെ പ്രമുഖരായ നിരവധി നടീനടന്മാര്‍ അണിനിരക്കുന്ന ഒരു സിനിമയാണ് ഇത്.. അരിസ്റ്റോ സുരേഷിനൊപ്പം കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം നൂറില്‍പ്പരം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും .
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സിനിമയാണ് ഇതെന്ന് നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കൽ പറയുന്നു. കഥ, സംവിധാനം ജോബി വയലുങ്കൽ, തിരക്കഥ, സംഭാക്ഷണം ജോബി വയലുങ്കൽ, ധരൻ ഛായാഗ്രഹണം എ കെ ശ്രീകുമാർ, എഡിറ്റിംഗ് ബിനോയ് ടി വർഗീസ്,റെജിൻ കെ ആർ , സ്റ്റണ്ട് ജാക്കി ജോൺസൺ, കല ഗാഗുൽ ഗോപാൽ, ഗാന രചന ജോബി വയലുങ്കൽ – സ്മിത സ്റ്റാൻലി , മ്യൂസിക് ജസീർ, അസി൦ സലിം, വി ബി രാജേഷ്, മേക്കപ്പ് അനീഷ് പാലോട്,രതീഷ് നാറുവ മൂട് , ബി ജി എം- വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം ബിന്ദു അഭിലാഷ്,സ്റ്റിൽസ് റോഷൻ സർഗ്ഗം പി.ആർ.ഒ പി.ശിവപ്രസാദ്
Leave a Reply