ഇഷ്ട പ്രണയത്തിന്റെ കഥ പറയുന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം “എന്നും നീയേ “അണിയറയിൽ ഒരുങ്ങുന്നു
പൂർണമായും യുകെയിൽ ചിത്രീകരിച്ച , യൂകെയിലെ ഒരുപിടി കലാകാരന്മാർ അരങ്ങിലും അണിയറയിലും ഒരുപോലെ അണിനിരക്കുന്ന ഈ ഷോർട്ട് ഫിലിം മല്ലു സ്റ്റോറി കഫെയും , ബോൺസ് ഡിജിറ്റൽ ഗാർഡൻ സ്റ്റുഡിയോയും ചേർന്നാണ് നിർമിക്കുന്നത് .ലിനോ ജി അലക്സ് രചനയും സംവിധാനവും കൈകാര്യം ചെയ്യുന്ന ഷോർട്ഫിലിമിൽ സംഗീത സംവിധാനവും ഗാനാലാപനവും ബോണി കുരിയൻ ആണ് , സിനിമാറ്റോഗ്രഫി ജിബിൻ ആന്റണി , അഭിനയിക്കുന്നത് മുഴുവൻ യൂകെയിൽ നിന്നുള്ള പുതുമുഖ താരങ്ങളാണ്.
നവോദയ താരങ്ങളുടെ അഭിനയം മാത്രമല്ല, കഥ പറയുന്ന രീതിയും കാഴ്ചപ്പാടും ഈ ചിത്രത്തിന് പുതുമ നൽകുമെന്നാണ് അണിയറ വിശ്വാസം. ചിത്രീകരണം പൂർത്തിയായി നവംമ്പറിലേക്കു പ്രേക്ഷകരിലേക്ക് എത്തും
പുതുമുഖങ്ങളേയും പരീക്ഷണാത്മകമായ കഥകളേയും മലയാള പ്രേക്ഷകര്‍ എപ്പോഴും ഏറ്റെടുത്തിട്ടുണ്ട്.
Leave a Reply