സുരക്ഷാകാരണങ്ങളാൽ 10 ദശലക്ഷത്തിലധികം മാസ്ക്കുകൾ എൻഎച്ച്എസ് പിൻവലിച്ചു

February 24 05:07 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന കാരണത്താൽ 10 ദശലക്ഷത്തിലധികം ഹൈ ഗ്രേഡ് മാസ്ക്കുകളാണ് എൻഎച്ച്എസ് പിൻവലിച്ചത്. സമാന സാഹചര്യത്തിൽ ചില കൈയ്യുറകളുടെ വിതരണവും ഉപയോഗവും നിർത്തിവെയ്ക്കപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ തുടക്കം മുതൽ തന്നെ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ദയനീയാവസ്ഥ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ഇപ്പോൾ വിതരണം ചെയ്തിരിക്കുന്ന പല സുരക്ഷാ ഉപകരണങ്ങളും മതിയായ വൈറസ് പരിരക്ഷ നൽകിയിരുന്നില്ല എന്ന വാർത്ത വൻ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവംമൂലം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷാ അപകടത്തിലാ കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ കൺസൾട്ടൻ്റ് കമ്മിറ്റി ചെയർമാൻ റോബ് ഹാർവുഡ് പറഞ്ഞു. തൻ്റെ വകുപ്പിൽ നടത്തിയ പല കരാറുകളുടെയും വിശദാംശങ്ങൾ വെളിപ്പെടുത്താതിനോടനുബന്ധിച്ച് കഴിഞ്ഞ ആഴ്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് വൻ വിമർശനമാണ് ഹൈക്കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയത്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles