ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേറ്റ് രാജകുമാരിക്കും ചാൾസ് രാജാവിനും ക്യാൻസർ രോഗം നിർണയിക്കപ്പെട്ടത് കടുത്ത ഞെട്ടലാണ് രാജ്യത്ത് ഉളവാക്കിയത്. ബ്രിട്ടനിൽ ജീവിക്കുന്ന ഒരാൾക്ക് ക്യാൻസർ രോഗം വരാനുള്ള സാധ്യത എന്താണ്? കണക്കുകൾ പ്രകാരം ബ്രിട്ടീഷ് ജനതയുടെ പകുതിയോളം പേരും അവരുടെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യത ലിസ്റ്റിൽ ആണ് എന്നാണ്. രോഗം രാജാവിനും രാജകുമാരിക്കും സ്ഥിരീകരിച്ചതിന് ശേഷം ക്യാൻസർ രോഗ സംബന്ധമായ പരിശോധനകൾക്കായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുഴയോ , ചുമയോ , ടോയ്‌ലറ്റ് ശീലത്തിലെ മാറ്റങ്ങളോ തുടങ്ങി ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വരെ ക്യാൻസറിന്റെ സാധ്യത ആണോ എന്ന ആശങ്കയിലാകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായി കൊണ്ടിരിക്കുകയാണ്. ഉയർന്നുവരുന്ന ചോദ്യങ്ങളും ജനങ്ങളുടെ ആശങ്കയും പരിഗണിച്ച് സ്ത്രീകളിലും പുരുഷന്മാരിലും ക്യാൻസർ രോഗ നിർണയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അടങ്ങിയ ചാർട്ട് എൻഎച്ച് എസ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ചത് ചുവടെ ചേർക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധതരത്തിലുള്ള ക്യാൻസറുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും അത് വരാനുള്ള സാധ്യതയും അതിജീവന നിരക്കുമാണ് ഈ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ബ്രിട്ടീഷ് സ്ത്രീകൾക്ക് അവരുടെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യത 43 ശതമാനമാണെന്നാണ് പഠനത്തിൽ കാണിക്കുന്നത് . രോഗം ബാധിച്ച സ്ത്രീകൾ 10 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 46.3 ശതമാനമാണ്. പുരുഷന്മാർക്ക് ക്യാൻസർ വരാനുള്ള സാധ്യത 45 ശതമാനവും രോഗനിർണ്ണയ ശേഷം പത്തു വർഷത്തിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം 54.2 ശതമാനവുമാണ്