കൊല്ലം ∙ താലൂക്ക് ആശുപത്രിയിൽ കുഴഞ്ഞു വീണ സ്വകാര്യ ആശുപത്രിയിലെ നഴ്സ് മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണു വിലയിരുത്തൽ. ഓച്ചിറ വലിയകുളങ്ങര ഗുരുതീർഥത്തിൽ രമണന്റെ ഭാര്യ സുജ (52) ആണു മരിച്ചത്.

ഇന്നലെ രാവിലെ 11 നു കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കോവിഡ് വാക്സീൻ വിതരണ കേന്ദ്രത്തിൽ ഇവർ വാക്സീൻ സ്വീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ, കുഴഞ്ഞു വീണ ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയധമനികളിൽ ബ്ലോക്ക് കണ്ടെത്തിയതിനെതുടർന്നു അടിയന്തരമായി ആൻജിയോ പ്ലാസ്റ്റിക്കു വിധേയയാക്കിയെങ്കിലും ഇന്നു പുലർച്ചെ മരിച്ചു. കടുത്ത പ്രമേഹ രോഗിയുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. മരണകാരണം ഹൃദയാഘാതമാണെന്നാണു വിലയിരുത്തലെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ആർ. ശ്രീലത പറഞ്ഞു. വാക്സീൻ എടുത്തതിനെത്തുടർന്നു പ്രശ്നം ഉണ്ടായിട്ടില്ല. പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്നും കണ്ടെത്തി. കൂടുതൽ വിലയിരുത്തലിനായി രാവിലെ മെഡിക്കൽ ബോർഡ് കൂടും. തുടർന്നു മാത്രമേ മൃതദേഹം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കണോയെന്നു തീരുമാനിക്കൂവെന്നും ഡിഎംഒ പറഞ്ഞു.