ന്യൂസ് ഡെസ്ക് മലയാളം യുകെ
പത്ത് വയസ്സുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ ദുരൂഹത അഴിയുന്നില്ല. ആഗസ്റ്റ് 10 വ്യാഴാഴ്ചയാണ് സറേയിലെ വോക്കിംഗിലുള്ള വീട്ടിലാണ് പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാറാ ഷെരീഫിന്റെ മരണത്തിന്റെ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയിരുന്നു.
സാറയുമായി അടുത്ത പരിചയമുള്ള മൂന്നുപേർ മൃതദേഹം കണ്ടെത്തുന്നതിന്റെ തലേദിവസം പാക്കിസ്ഥാനിലേയ്ക്ക് കടന്നതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഈ മൂന്നുപേർ ഏതെങ്കിലും രീതിയിൽ മരണവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതിന് ഇപ്പോഴും വ്യക്തത കൈവന്നിട്ടില്ല. ഇവരുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
നിലവിൽ സാറയുടെ കൊലപാതകത്തിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ വിദേശത്ത് ആയതിനാൽ നാഷണൽ ക്രൈം ഏജൻസിയും (എൻസിഎ) സറേ പോലീസുമായി അന്വേഷണത്തിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. യുകെയും പാക്കിസ്ഥാനുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നത് കേസിനെ ബാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ശക്തമാണ്.
Leave a Reply