സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ചിലത് ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുമെന്ന് ഗവൺമെന്റിന് ചീഫ് മെഡിക്കൽ അഡ്വൈസർ അറിയിച്ചു. ജനജീവിതം ഉടൻ തന്നെ സാധാരണ നിലയിലേക്ക് പോകുന്നത് അസാധ്യമാണ്. ഉടൻതന്നെ ഈ രോഗത്തെ പൂർണമായി നിർമാർജനം ചെയ്യുവാൻ സാധിക്കുകയില്ല. അതിനാൽ ജനങ്ങൾ എല്ലാവരും തങ്ങളാലാവുന്ന നിയന്ത്രണങ്ങൾ പാലിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.യു കെയിൽ കഴിഞ്ഞദിവസം 759 മരണം രേഖപ്പെടുത്തിയതോടെ മൊത്തം മരണസംഖ്യ 18100 ലേക്ക് ഉയർന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടയിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകൻ മൈക്ക് ഫിഷർ പറഞ്ഞു. നിലവിൽ ബ്രിട്ടണിലെ കോവിഡ് -19 ബാധിതരിൽ 54 ശതമാനവും 50 മുതൽ 69 വയസ്സിന് മധ്യേയുള്ളവരാണ് എന്നത് ഈ വാദത്തെ ശരിവയ് ക്കുന്നു. ഇതോടൊപ്പംതന്നെ അമിതവണ്ണവും പൊണ്ണത്തടിയും ഉള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ടുകൾ.

അതിനാൽ 50 വയസ്സിനു മുകളിലുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം പലഭാഗങ്ങളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്. കൊറോണ ബാധയെ ഉടൻതന്നെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയില്ല. എന്നാൽ ജനങ്ങളുടെ സഹകരണമാണ് ആവശ്യമെന്നും ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്വൈസർ ഓർമിപ്പിച്ചു. നിലവിൽ 50 വയസ്സിനു മുകളിലുള്ള രോഗബാധിതരിൽ, 19 ശതമാനവും പുരുഷൻമാരാണ്. 7.8 ശതമാനം മാത്രമാണ് സ്ത്രീകൾ. അതിനാൽ 50 വയസ്സിന് മുകളിലുള്ളവർ കൃത്യമായ നിയന്ത്രണങ്ങൾ പാലിക്കണം.