ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജകുടുംബത്തിൽ നിന്ന് വേർപ്പെട്ട് നിൽക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനം രാജ്ഞിയെ വേദനിപ്പിച്ചിരുന്നതായി വെളിപ്പെടുത്തലുമായി പുസ്തകം. ദി ന്യൂ റോയൽസ് – ക്വീൻ എലിസബത്തിന്റെ ലെഗസി ആൻഡ് ദി ഫ്യൂച്ചർ ഓഫ് ദി ക്രൗണിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജകുടുംബം വിടാനുള്ള തീരുമാനത്തെക്കുറിച്ച് ചിന്തിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും രചയിതാവ് കാറ്റി നിക്കോൾ പറയുന്നു.

ഹാരിയും മേഗനും ഓഗസ്റ്റിൽ യുഎസിലേക്ക് താമസം മാറിയപ്പോൾ രാജ്ഞിയും നിരാശയിലായിരുന്നെന്നും വാനിറ്റി ഫെയറിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഒരു ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഞാൻ കാര്യമാക്കുന്നില്ല, ഇനി അതിനെക്കുറിച്ച് ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല”എന്നാണ് ഇത് പുസ്തകത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. ആർച്ചിയെയും ലിലിബെറ്റിനെയും കാണാൻ രാഞ്ജി ആഗ്രഹിച്ചതായും കാണാനുള്ള അവസരം കിട്ടാഞ്ഞത് വലിയ ഖേദമായി ഉള്ളിൽ കിടക്കുന്നതായും പറയുന്നു.

രാജാവെന്ന നിലയിൽ കുടുംബവും ഇളയ മകൻ ഹാരിയും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ ചാൾസിന് താൽപ്പര്യമുണ്ടെന്നും പുസ്തകം അവകാശപ്പെടുന്നു. ‘ഹാരിയും മേഗനും വിദേശത്ത് അവരുടെ ജീവിതം കെട്ടിപ്പടുക്കുമ്പോൾ അവരോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നു എന്ന് സെപ്തംബർ 9-ന് നടത്തിയ ആദ്യ ടെലിവിഷൻ പ്രസംഗത്തിൽ ചാൾസ് രാജാവ് പറഞ്ഞിരുന്നു. ഹാരിയുടെയും മേഗന്റെയും തീരുമാനം രാഞ്ജിയെ ഏറെ വേദനിപ്പിച്ചതായി വാർത്താകേന്ദ്രങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.