അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നതില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രദേശം ബര്‍മിംഗ്ഹാമാണെന്ന് ഔദ്യോഗിക രേഖകള്‍. ബെനഫിറ്റുകള്‍ വാങ്ങുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്ത് പ്രദേശങ്ങളില്‍ അഞ്ചും ബര്‍മിംഗ്ഹാമില്‍ നിന്നുള്ളവയാണ്. 11.9 ശതമാനം ആളുകള്‍ ബെനഫിറ്റുകള്‍ വാങ്ങുന്ന ലേഡിവുഡ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 11.1 ശതമാനവുമായി ഹോജ്ഡ് ഹില്‍ രണ്ടാം സ്ഥാനത്തും 9.1 ശതമാനവുമായി എര്‍ഡിംഗ്ടണ്‍ നാലാം സ്ഥാനത്തും 9 ശതമാനവുമായി പെറി ബാര്‍ അഞ്ചാം സ്ഥാനത്തുമുണ്ട്. ബര്‍മിംഗ്ഹാം ഹാള്‍ ഗ്രീന്‍ പട്ടികയില്‍ ആറാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തെത്തിയ ഹാര്‍ട്ടില്‍പൂള്‍ ആണ് പട്ടികയില്‍ ബര്‍മിംഗ്ഹാമിന് ലഭിക്കാവുന്ന അപ്രമാദിത്വത്തിന് ഇത്തിരിയെങ്കിലും ക്ഷീണമുണ്ടാക്കിയത്.

ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകളിലാണ് ബര്‍മിംഗ്ഹാമിന്റെ ബെനഫിറ്റ് പ്രേമം വ്യക്തമാകുന്നത്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിവരങ്ങള്‍ ഉപയോഗിച്ചാണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. 2014ല്‍ ബെനഫിറ്റ് സ്ട്രീറ്റ്‌സ് എന്ന പേരില്‍ ചാനല്‍ 4 തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ബെനഫിറ്റുകള്‍ ഏറ്റവും കൂടുതല്‍ ഒഴുകുന്നത് ബര്‍മിംഗ്ഹാമിലേക്കാണെന്ന് സൂചിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ഈ പ്രദേശം വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ജെയിംസ് ടേര്‍ണര്‍ സ്ട്രീറ്റിലെ താമസക്കാരുടെ ഒരു വര്‍ഷത്തെ ജീവിതമായിരുന്നു ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഈ സ്ട്രീറ്റിലെ 90 ശതമാനം പേരും ബെനഫിറ്റുകള്‍ വാങ്ങുന്നവരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ഈ ബെനഫിറ്റുകള്‍ അവകാശപ്പെടുന്നവരില്‍ ആരും തന്നെ ഗവണ്‍മെന്റിനെ കബളിപ്പിച്ചല്ല അവ ക്ലെയിം ചെയ്യുന്നതെന്നും വ്യക്തമായിട്ടുണ്ട്. ആരും ക്ഷേമ പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നില്ല. ജോബ് സീക്കേഴ്‌സ് അലവന്‍സ്, അല്ലെങ്കില്‍ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് മാത്രമാണ് ഇവിടെയുള്ളവര്‍ വാങ്ങുന്നത്. ഇത് ഡസെബിലിറ്റി, സിക്ക്‌നസ്, ഹൗസിംഗ് ബെനഫിറ്റ് എന്നിവയെ കവര്‍ ചെയ്യുന്നുമില്ല. കഴിഞ്ഞ മാസം ലേഡിവുഡില്‍ നിന്ന് 7120 അപേക്ഷകര്‍ അണ്‍എംപ്ലോയ്‌മെന്റ് ബെനഫിറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു.