തിരുവനന്തപുരം: കോവിഡ് ആർടിപിസിആർ പരിശോധന നിരക്ക് 1,700ൽ നിന്നും 500 രൂപയായി കുറച്ച സർക്കാർ ഉത്തരവിന് പുല്ല് വില നൽകി സ്വകാര്യ ലാബുകൾ. പരിശോധനയ്ക്കായി എത്തുന്നവരിൽ നിന്നും സ്വകാര്യ ലാബുകൾ ഇപ്പോഴും ഈടാക്കുന്നത് പഴയ നിരക്ക് തന്നെയാണ്.
നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ലെന്ന് സ്വകാര്യ ലാബുകളുടെ ന്യായീകരണം. ഉത്തരവ് ലഭിക്കുന്നത് വരെ 1,700 രൂപ വാങ്ങുമെന്നും ലാബ് ഉടമകൾ പ്രതികരിച്ചു.
അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി വ്യാഴാഴ്ച വിശദമാക്കിയത്. എന്നാൽ ഇത് മുഖവിലയ്ക്കെടുക്കാതെയാണ് സ്വകാര്യ ലാബുകൾ പകൽകൊള്ള തുടരുന്നത്.
Leave a Reply