ഉണ്ണികൃഷ്ണൻ ബാലൻ

ഫെബ്രുവരി 4-ാം തീയതി ശനിയാഴ്ച്ച കെറ്ററിംഗിൽ ആരംഭിച്ച സമീക്ഷ യുകെയുടെ ആറാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ റീജിയണൽ മത്സരങ്ങൾ പുരോഗമിക്കുന്നു. ഈ ശനിയും ഞായറുമായി (25,26) നാല് റീജണൽ മത്സരങ്ങൾ ആണ് നടക്കുന്നത്. മാഞ്ചസ്റ്റർ, നോർത്താംപ്റ്റൺ, ഷെഫീൽഡ് എന്നീ മൂന്ന് റീജിയണുകളിൽ ശനിയാഴ്ചയാണ് മത്സരങ്ങൾ. 26 ഞായറാഴ്ചയാണ് ഗോൾസ്റ്റർഷെയർ റീജിയണൽ മത്സരം.

നോർത്താംപ്റ്റൺ എലിസബത്ത് വുഡ്‌വില്ലെ സ്കൂളിൽ വെച്ചു നടക്കുന്നു. മത്സരത്തിൽ 16 ടീമുകൾ മാറ്റുരക്കും. മാഞ്ചസ്റ്റർ ന്യൂവാൾ ഗ്രീനിൽ വെച്ചു നടക്കുന്ന മത്സരത്തിൽ 22 ടീമുകൾ മത്സരിക്കും. ഷെഫീൽഡ് റീജണൽ മത്സരം നടക്കുന്നത് ബോൾസോവർ ഡിസ്ട്രിക്ട് കൗൺസിലിൽ വെച്ചാണ് . 18 ടീമുകളാണ് ഷെഫീൽഡിൽ മത്സരിക്കുക. 26 ഞായറാഴ്ച്ച മത്സരം നടക്കുന്ന ഗോൾസ്റ്റർഷെയർ റീജിയണിൽ ഇതിനകം 20 ടീമുകൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഗ്ലൗസെസ്റ്റർ ഓക്സ്സ്റ്റൽസ് അറീനയാണ് മത്സരവേദി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എല്ലാ റീജിയണലിലും മത്സര വിജയകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. കൂടാതെ റീജിയണൽ മത്സരങ്ങളിലെ വിജയികൾ മാർച്ച് 25 ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കും . 1001 പൗണ്ടും എവറോളിങ്ങ് ട്രോഫിയുമാണ് ഗ്രാൻറ് ഫിനാലെയിലെ വിജയിക്ക് ലഭിക്കുക. വരും ആഴ്ചകളിലെല്ലാം വിവിധ റീജിയണലുകളിൽ മത്സരങ്ങൾ നടക്കുമെന്നും അതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണെന്നും റീജണൽ കോർഡിനേറ്റേഴ്സ് ആയ ജിജു സൈമൺ, ജോമിൻ ജോ എന്നിവർ അറിയിച്ചു. സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറിന് നൽകുന്ന പിന്തുണയ്ക്ക് യുകെയിലെ എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങളോടും നന്ദി അറിയിക്കുന്നതായും സംഘാടകർ അറിയിച്ചു.