സേവനം യു കെ യുടെ പുതിയ യൂണിറ്റായ നോർത്ത് വെസ്റ്റ് രൂപവൽകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ കുടുംബ സംഗമം, ജൂലൈ 16 ഞായറാഴ്ച രാവിലെ 10 മണി മുതൽ 4 മണി വരെ Layton Institute30, Westcliffe Drive, Blackpool, FY3 7HG യിൽ വച്ചു നടക്കും. ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രം മുൻ മേൽശാന്തി ദീപു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിക്കുന്ന മഹാഗുരുപൂജയോടെ സംഗമത്തിന് ആരംഭം കുറിക്കും, സേവനം യു കെ യുടെ ഭജൻസ് ടീം ഗുരുദേവ കൃതികളെ കോർത്തിണക്കിക്കൊണ്ട് ഗുരുഭജൻസ്. തുടർന്ന് യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ ബിനീഷ് ഗോപിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനം ശ്രീനാരായണ ഗുരുദേവ ചൈതന്യം നേരിട്ട് അനുഭവിച്ചറിയുവാൻ കൈവല്യം സിദ്ധിച്ച ഒരു പാരമ്പര്യ പെരുമയുടെ നേരവകാശി . ശ്രീ ആലുമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ ഉത്ഘാടനം ചെയ്യും.

ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതൊരു സംരംഭത്തിനു മുൻപിലും എക്കാലത്തും ഉദാരമായി തുറന്നു വയ്ക്കപ്പെട്ടിട്ടുള്ള ഭണ്ഡ)രപ്പെട്ടിയുടെ പൈതൃക പ്രതീകം ……….ഗുരുവിന് ഏറെ പ്രിയപ്പെട്ട ഗൃഹസ്ഥ ശിഷ്യനായിരുന്ന ആലുംമൂട്ടിൽ ചാന്നാരുടെ ഇളം തലമുറക്കാരൻ ഏതൊരു ഗുരുദേവ പ്രസ്ഥാനത്തിനും പ്രചോദനമേകുന്ന വലിയ മനസ്സിന്റെ ഉടമ. വിശേഷണങ്ങൾ നിരവധിയാണ് .”നിറകുടം തുളുമ്പാറില്ല ” എന്ന പഴമക്കാരുടെ മൊഴി വഴക്കം പോലെ വളരെ വിനയാന്വിതനായി പരിചയപ്പെടുന്ന ഓരോരുത്തരിലും സ്നേഹത്തിന്റെ നറുനിലാവ് പൊഴിക്കുന്ന ആ പുണ്യശാലി ബ്ലാക്‌പൂളിൽ എത്തുമ്പോൾ സേവനത്തിന്റെ ഭാവി വാഗ്ദാനങ്ങൾ ആയ യുവജനങ്ങൾ ക്കായി യുവജന സംഘടനക്കു തുടക്കം കുറിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യു കെയുടെ വടക്ക് പടിഞ്ഞാറ് പ്രദേശങ്ങളിൽ നിന്നും സേവനം യുകെയുടെ ഭാഗമായി മാറിയിട്ടുള്ള പുതിയ കുടുംബങ്ങളെ പരിചയപ്പെടുവാനും ശിവഗിരി ആശ്രമം യു കെ യുടെ പ്രവർത്തനങ്ങളെപ്പറ്റി അംഗങ്ങളിൽ അവബോധം ഉണ്ടാക്കുവാനും ഉള്ള ഒരു വേദിയായി മാറ്റാൻ ആണ് ഈ കുടുംബ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യൂണിറ്റ് സെക്രട്ടറി ശ്രീ വിപിൻ കുമാർ അറിയിച്ചു. സേവനം യുകെയുടെ ഡയറക്ടർ ബോർഡ് മെമ്പേഴ്സ് നാഷണൽ എക്സിക്യൂട്ടീവ് മെമ്പേഴ്സ് തുടങ്ങിയവർ കുടുംബ സംഗമത്തിൽ പങ്കെടുക്കും. എല്ലാ സേവനം കുടുംബങ്ങളെയും ഈ കുടുംബ സംഗമത്തിലേക്ക് സ്നേഹാദരവോടെ ക്ഷണിക്കുന്നു.