ന്യൂസ് ഡെസ്ക്. മലയാളം യുകെ

തേജസ് ക്രിയേഷൻസിൻ്റെ ബാനറിൽ സിന്ധു ഷാജി നിർമ്മിക്കുന്ന രുദ്രൻ്റെ നീരാട്ട് എന്ന മലയാള ചിത്രത്തിൻ്റെ ചിത്രീകരണം പ്രകൃതിരമണീയമായ എഴുമാന്തുരുത്തിലും, കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.

ചിത്രത്തിൽ പ്രിയ സതീഷ്, രാമചന്ദ്രൻ പുന്നാത്തൂർ, നിഷാ ജോഷി, അമർനാഥ്, കോട്ടയം പൊന്നു, ജോസഫ് പോൾ, ജോണി കുറവിലങ്ങാട്, കുറുപ്പ് ചേട്ടൻ, തോമസ് ജോസഫ്, ജിജി, ബേബി കോയിക്കൽ, ജിനീഷ് ജോൺ, ബൈജു കാഞ്ഞിരപ്പള്ളി, ജിജി കല്ലമ്പാറ, തപ്‌ളാൻ, ശിവലക്ഷ്മി, ആരതി, ബാല താരങ്ങളായ വൈഡൂര്യ, മാസ്റ്റർ. ജോർവിൻ എന്നിവരും വേഷമിടുന്നു.

ഷാജി തേജസ്, ബാബു എഴുമാവിൽ, മുരളി കൈമൾ, ഫ്രാൻസിസ് മാത്യു പാലാ എന്നിവർ ഗാനരചനയും, രാംകുമാർ മാരാർ, ഷിനു വയനാട് എന്നിവർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഋത്വിക് ബാബു, ഷിനു വയനാട് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിൽ ജനുവരിയിൽ റിലീസ് ചെയ്യും. മലയാളം യുകെ ന്യൂസ് ചിത്രത്തിൻ്റെ മീഡിയ പാട്ണറാണ്