ടോം ജോസ് തടിയംമ്പാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ പ്രളയ സഹായമായി 2019 ശേഖരിച്ച 2,78000 രൂപ) യില്‍ 125000 രൂപ മലപ്പുറം ,കവളപ്പാറയിലും, ,125000 രൂപ വയനാട്ടിലും 28000 രൂപ ഇടുക്കിയിലും നൽകിയിരുന്നു ഇതിൽ വയനാടിന് അനുവദിച്ചിരുന്ന 125000 രൂപയിൽ 50000 രൂപ വീടുനഷ്ടപ്പെട്ട അബ്രഹാം കണ്ണാംപറമ്പില്‍ പുല്‍പള്ളി എന്നയാൾക്ക് നൽകിയിരുന്നു. ഞങ്ങളുടെ ഈ സഹായം കൂടാതെ അമേരിക്കൻ മലയാളി സമൂഹവും വലിയനിലയിൽ സഹായിച്ച് അദ്ദേഹത്തിന് ഒരു മനോഹരമായ വീടുനിർമിച്ചു നൽകി സഹായിച്ചു.
ഈ നന്മ പ്രവർത്തിയിൽ പങ്കുചേരാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അതിനു ഞങ്ങളെ സഹായിച്ച യു കെ മലയാളികൾക്ക് ഞങ്ങൾ നന്ദി അറിയിക്കുന്നു .
അബ്രഹാം കണ്ണാംപറമ്പിലിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിക്കുകയും അവർക്കു സഹായം എത്തിച്ചുകൊടുക്കാന്‍ സഹായിക്കുകയും ചെയ്തത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ് (വയനാട് സജി )യാണ്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ,വര്‍ണ്ണ ,സ്ഥലകാല വ്യത്യാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത്.
ഞങ്ങൾ ഇതു വരെ ഏകദേശം 86 .5 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഞങ്ങള്‍ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നിങ്ങള്‍ നല്‍കിയ അംഗികാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങ്ങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ദാരിദ്ര്യം എന്തെന്നറിഞ്ഞവർക്കേ പാരിൽ പരക്ലേശവിവേകമുള്ളൂ .
Leave a Reply