ഉഴവൂർ / പിറവം ∙ പിറന്നാൾ ദിനത്തിൽ അപ്രതീക്ഷിതമായി സമ്മാനിക്കാൻ അച്ഛനും അമ്മയും കരുതിയ പുത്തൻ ബൈക്ക് കൈനീട്ടി വാങ്ങാൻ ഇനി വിഷ്ണു വിജയൻ ഇല്ല. പിറവം കാരൂർക്കാവ് –വെട്ടിക്കൽ റോഡിൽ പാമ്പ്ര പുളിഞ്ചോട് ജംക്‌ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണു മേലരീക്കര കണ്ണുകുഴയ്ക്കൽ വിഷ്ണു(21)വിന്റെ മരണം. വിഷ്ണുവിന്റെ പിറന്നാളാണു നാളെ.

ബൈക്കുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിഷ്ണുവിനു വേണ്ടി അച്ഛൻ വിജയനും അമ്മ സതിയും ചേർന്നു പുതിയ ബൈക്ക് ബുക്ക് ചെയ്തിരുന്നു. നാളെ ജന്മദിനത്തിൽ ബൈക്കിന്റെ താക്കോൽ കൈമാറാൻ ഒരുങ്ങിയിരിക്കുകയായിരുന്നു. പക്ഷേ ജന്മദിനത്തിനു മണിക്കൂറുകൾക്കു മുൻപ് എത്തിയതു മകന്റെ മരണവാർത്ത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്ക് മറിയുകയായിരുന്നുവെന്നു കരുതുന്നു. സാരമായി പരുക്കേറ്റ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് 3ന്..

ചെത്തുതൊഴിലാളിയാണ് അച്ഛൻ വിജയൻ. അമ്മ സതി വനിതകളുടെ കൂട്ടായ്മകളിലെ അംഗമായി കൃഷിയിൽ സജീവം. സഹോദരി അയനയുടെ വിവാഹം ഏതാനും ആഴ്ചകൾക്കു മുൻപായിരുന്നു. ഐടിസി പഠനത്തിനു ശേഷമാണു കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കു ചേർന്നത്.