ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഏകദേശം 30,000 ജോലികൾ കൊറോണ വൈറസിൻെറ വ്യാപനം മൂലം ഉണ്ടായ എണ്ണവിലയുടെ കുറവുമൂലം നഷ്ടപ്പെട്ടേക്കാം എന്നാണ് യുകെയുടെ ഓയിൽ ആൻഡ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ. ലോക ഡൗൺ മൂലം ആഗോളതലത്തിൽ എണ്ണ വിതരണം കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിലാണ് . ഓയിൽ ആൻഡ് ഗ്യാസ് യുകെയുടെ സർവേയുടെ അടിസ്ഥാനത്തിൽ കൊറോണ എന്ന ഈ മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയെ അതിജീവിക്കാൻ പല കമ്പനികളും പാടുപെടും.കൊറോണാ വൈറസിനെ ലോകം കീഴടക്കിയാലും അത് ഉണ്ടാക്കിയ ആഘാതം എണ്ണ വിപണിയിൽ കൂടുതൽ കാലം നിൽക്കാനാണ് സാധ്യത. ഇതിനർത്ഥം തൊഴിലിൽ നിന്ന് പിരിച്ചുവിടുന്നത് കൂടാതെ വേറെ കാര്യങ്ങളും ചെയ്യേണ്ടതായി വരും എന്നാണ്.

 

കോവിഡ് -19 ൻെറ വലിയ തോതിലുള്ള വ്യാപനം എണ്ണ വിലയെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്കെത്തിച്ചു . ഇതിനോടകം ജോലി നഷ്ടപ്പെട്ടവരെ കൂടാതെ മറ്റുള്ളവരും തെഴിൽ നഷ്ടത്തിൻെറ ഭീതിയിലാണ് കഴിയുന്നത് . ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ  ക്രൂഡോയിൽ വില പൂജ്യത്തിനു താഴെ വന്നത് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഉപഭോഗം ഗണ്യമായി കുറയുന്നതുകൊണ്ട് സ്വാഭാവികമായും പല സ്ഥലങ്ങളിലും എണ്ണ ഉത്പാദനം പൂർണ്ണമായോ ഭാഗികമായോ അടച്ചിടലിനെ നേരിടുന്ന സാധ്യതകളാണ് നിലനിൽക്കുന്നത് .