ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പള്ളി നിർമ്മിക്കാൻ സഹായിച്ച രണ്ട് യുകെ മലയാളികളെ തേടിയെത്തിയിരിക്കുകയാണ് കോട്ടയം സി എം എസ് കോളേജിൽ നിന്ന് വിരമിച്ച ഡോ. വൈ മാത്യു. കോട്ടയം കഞ്ഞിക്കുഴി സിഎസ്ഐ അസൻഷൻ ദേവാലയത്തിന്റെ നിർമാണത്തെ സഹായിച്ച രണ്ട് പേരെ തേടിയാണ് യുകെയിലെ എസ്സെക്സിൽ പോയത്. പള്ളിയുടെ നിർമാണം നടന്നതാകട്ടെ 100 വർഷങ്ങൾക്ക് മുൻപും. പള്ളിയുടെ ശതാബ്ദി സമ്മേളനത്തിൽ പ്രസംഗിച്ച മുൻ വികാരി റവ. ഡാനിയേൽ ജോർജ് പറഞ്ഞ വാക്കുകളാണ് രണ്ടുപേരെ തേടി യുകെയിൽ ഡോ. മാത്യുവിനെ എത്തിച്ചത്.
കേരളത്തിന്റെ സാംസ്‌കാരിക മണ്ണിൽ ഏറെ സംഭാവനകൾ നൽകിയ ബേക്കർ കുടുംബത്തെ തേടിയാണ് ഡോ. മാത്യു യുകെയിൽ വന്നത്. 1920 – കളിലാണ് പള്ളിയുടെ നിർമാണം. 100 വർഷം പിന്നിട്ട വേളയിലാണ് രണ്ടുപേരെ ആദരിച്ചില്ല എന്നുള്ള വിവരം പുറത്ത് വന്നത്. പള്ളി നിർമ്മിക്കാനുള്ള സ്ഥലം വിട്ടുനൽകിയ തേരത്താനത്ത് പുന്നൻ ജഡ്ജിയും പള്ളി നിർമ്മാണത്തിന് സഹായിച്ച ഇസബെൽ അമേലിയ ബേക്കറുമായിരുന്നു ആ രണ്ട് പേർ.
അതിൽ ഒരാളെ കോട്ടയത്ത് കൊണ്ടുവന്നു ആദരിക്കാൻ കഴിഞ്ഞെങ്കിലും, ഇസബെൽ അമേലിയ ബേക്കറിനെ തേടി യുകെയിലേക്ക് പോവുകയായിരുന്നു. കോട്ടയം ബേക്കർ സ്കൂളിലെ ഒരു അധ്യാപികയുടെ സഹായത്തോടെ അവരുടെ മെയിൽ ഐഡി കണ്ടെത്തുകയും, തുടർന്ന് കാര്യങ്ങൾ കൃത്യമായി ബോധിപ്പിക്കുകയും ആയിരുന്നു ആദ്യം ചെയ്തത്. പിന്നീട് ലണ്ടൻ സന്ദർശിക്കാൻ അവസരം ലഭിച്ചപ്പോൾ നേരിട്ട് കാണുകയും ആ ആഗ്രഹം സാധിക്കുകയും ചെയ്തു.
Leave a Reply