സ്വന്തം ലേഖകൻ

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ സ്വപ്നങ്ങൾക്ക് അലകും പിടിയും നിർമ്മിക്കാൻ ഗ്രാമങ്ങളിൽ നിന്ന് ചേക്കേറി വരുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്, രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനപ്പുറം, വരും തലമുറയ്ക്ക് വേണ്ടി മികച്ച വിദ്യാഭ്യാസമെങ്കിലും കരുതി വെക്കണമെന്ന് ആഗ്രഹിക്കുന്ന ഒരുകൂട്ടം സാധാരണക്കാർ. അവരിലൊരാളാണ് രാജൻ യാദവ്. കഴിഞ്ഞവർഷം മാർച്ച് 24ന് കോവിഡ് 19 നെ പ്രതിരോധിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ, തങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറിമറിയുകയാണ് എന്ന് ചിന്തിക്കാത്ത ലക്ഷക്കണക്കിന് മനുഷ്യരിൽ ഒരാൾ.

ഒരു ദശാബ്ദത്തിനു മുൻപാണ് തന്റെ ജീവന്റെ പകുതിയായ ഭാര്യ സഞ്ജുവും മകൻ നിതിനുമായി രാജൻ മുംബൈയിലെത്തിയത്, പിന്നീട് ഒരു മകൾ കൂടി ജനിച്ചു നന്ദിനി.

2017 ലാണ് ജീവിതം മാറ്റിമറിക്കുന്ന ഒരു പരീക്ഷണം ആ കുടുംബം നടത്തിയത്. ബാങ്കിൽനിന്ന് ലോണെടുത്ത് ടുക് ടുക് എന്ന് പ്രദേശവാസികൾ വിളിക്കുന്ന ഓട്ടോ വാങ്ങി. അതിനുശേഷമാണ് ജീവിതം അല്ലലുകൾ ഇല്ലാതെ മുന്നോട്ടു പോകാൻ തുടങ്ങിയത്. മക്കളെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തു മികച്ച വിദ്യാഭ്യാസം നൽകാനും, നല്ലൊരു നാളെയെ സ്വപ്നം കാണാൻ അവരെ പ്രാപ്തരാക്കാനും രാജന് കഴിഞ്ഞു. രാജൻ ഓട്ടം പോകുമ്പോൾ ഭാര്യ സഞ്ജു വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കും മക്കളെ പഠിപ്പിക്കും.

എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കാര്യങ്ങൾ എല്ലാം തകിടം മറിഞ്ഞു. മുംബൈ വിട്ട് തിരികെ ഗ്രാമത്തിലേക്ക് പോവുക അല്ലാതെ അവർക്ക് മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ശേഖരിച്ചിരുന്ന പണം മുഴുവൻ വാടകയ്ക്കും ഭക്ഷണത്തിനും മറ്റുമായി തീർന്നു തുടങ്ങിയതോടെ അങ്കലാപ്പായി. തിരികെ പോകാൻ സ്പെഷ്യൽ ട്രെയിൻ ബുക്ക് ചെയ്യാൻ പല പ്രാവശ്യം ശ്രമിച്ചു നടന്നില്ല.

ഒടുവിൽ മെയ് ഒമ്പതിന് 1500 കിലോമീറ്റർ ഓട്ടോയിൽ പോകാൻ കുടുംബം തീരുമാനിച്ചു. എന്നാൽ വിധി എന്നെന്നേക്കുമായി ആ കുടുംബത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയത് ആ യാത്രയിലായിരുന്നു. വീടെത്താൻ വെറും 300 കിലോമീറ്ററുകൾ മാത്രം ശേഷിക്കേ ഓട്ടോയിലേക്ക് ട്രക്ക് ഇടിച്ചു കയറി സഞ്ജുവും നന്ദിനിയും കൊല്ലപ്പെട്ടു. തിരികെ ഗ്രാമത്തിലെത്തിയ രാജന് ജീവിക്കാനുള്ള പ്രതീക്ഷ മുഴുവൻ നഷ്ടപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകമെമ്പാടും ഡോക്ടർമാർ രോഗികളുടെ ജീവൻ രക്ഷിക്കാനും വാക്സിൻ കണ്ടെത്താനുമുള്ള പോരാട്ടം നടത്തുമ്പോൾ,ഇന്ത്യയിലെ തെരുവുകളിൽ ഒരു കൂട്ടം തൊഴിലാളികൾ ജീവൻ സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു. നിൽക്കുന്ന നഗരത്തിൽ ഭക്ഷണം കിട്ടാതെ മരിച്ചു പോകും എന്നുറപ്പു ഉണ്ടായിരുന്നവർ സ്വന്തം, ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചുകൊണ്ടിരുന്നു. വഴിയിൽ പലരുടേയും ജീവനും ജീവിതവും പൊലിഞ്ഞു. കൈ കുഞ്ഞുങ്ങളുമായി പൊള്ളുന്ന വെയിലിൽ നഗ്നപാദരായി അവർ നടന്നുനീങ്ങി. ഗർഭിണികളും വൃദ്ധരും അങ്ങേയറ്റം ദുരിതങ്ങൾ അനുഭവിച്ചു. കുറച്ചു പേരൊക്കെ ലക്ഷ്യത്തിലെത്തി.

ആദ്യമൊക്കെ മനസ്സ് തകർന്ന രാജൻ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് പോലും ചിന്തിക്കാതെ ആയി. എന്നാൽ ഒരിക്കൽ ഞാൻ ഇനി ഒരിക്കലും പഠിക്കാൻ പോവില്ലേ അച്ഛാ എന്ന മകന്റെ ചോദ്യത്തിന് മുൻപിൽ ആണ് രാജൻ ഉണർന്നത്. ഓട്ടോ നന്നാക്കാനും തിരിച്ചുപോകാനുമുള്ള ശ്രമങ്ങൾ ഒന്നൊന്നായി പാളിപ്പോയി. ഒടുവിൽ ഭാര്യയുടെ ആഭരണങ്ങൾ വിറ്റാണ് ടുക്ക് ടുക്ക് ശരിയാക്കിയത്.

ഒരു ട്രക്ക് പിടിച്ച് ഓട്ടോ തിരികെയെത്തിക്കാൻ മാത്രം പണം കയ്യിൽ ഇല്ലാത്തതിനാൽ ഹൈവേയിലൂടെ തിരികെ ഓടിക്കുകയായിരുന്നു ഒരേയൊരു പോംവഴി. അതിനു മനസ്സിനെ പാകപ്പെടുത്താൻ രാജൻ കുറെയേറെ നേരം ഓട്ടോയിൽ കയറിയിരുന്നു ഓടിക്കുന്നതായി മനസിൽ സങ്കൽപ്പിച്ചു. ഒടുവിൽ മകനുമായി തിരികെ മുംബൈയിലെത്തി. ആദ്യമൊന്നും ഒട്ടും വരുമാനം ലഭിച്ചിരുന്നെങ്കിലും, മകന്റെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനായി രാജൻ കഠിനമായി പരിശ്രമിച്ചു.

ഇപ്പോൾ കോവിഡ് ഭീഷണിയിലും രാജനെ പോലെ എണ്ണമറ്റ തൊഴിലാളികൾ തെരുവിൽ അന്നം തേടുന്നുണ്ട്. പാവങ്ങളുടെ ദുരിതങ്ങൾ മനസ്സിലാക്കാൻ ഒരു രാഷ്ട്രീയ പാർട്ടികളും ശ്രമിക്കാറില്ല.. ആകെയുള്ളത് വാക്കുകളിൽ മാത്രമാണ് .. അതും വോട്ട് നേടുവാൻ വേണ്ടി മാത്രം. അങ്ങനെ അനുഭവമുള്ള രാജൻ ഭരണകൂടത്തോട് ഉയർത്തുന്ന ചോദ്യം… തങ്ങളെപ്പോലെ പാവപ്പെട്ടവർ എന്ത് ചെയ്യുമെന്ന് വിചാരിക്കാതെ ലോക്ക് ഡൗൺ നടപ്പാക്കിയ സർക്കാർ ഞങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമോ എന്നത് നമ്മുടെ നാട്ടിലെ സർക്കാരുകളിൽ പാവപ്പെട്ടവനുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു എന്നതിന്റെ തെളിവല്ലേ…?