ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത യുടെ ഏഴാമത് ബൈബിൾ കലോത്സവ മത്സരങ്ങക്കു സ്കൻതോർപ്പിലെ ഫ്രഡറിക് ഗൗ സ്‌കൂളിൽ തുടക്കമായി . പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം മത്സരാർത്ഥികൾ ആണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത് .
9 മണിക്ക് ബൈബിൾ പ്രതിഷ്ഠയോടുകൂടിയാണ് ഉദ്‌ഘാടന സമ്മേളനം ആരംഭിച്ചത് . ബൈബിൾ പ്രതിഷ്ട പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനോട് ചേർന്ന് മിഷൻ ലീഗ് കുട്ടികളും വോളന്റീഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, വൈദീകർ എന്നിവരും അണിനിരന്നു . തുടർന്ന് അഭിവന്ദ്യ പിതാവും മുഖ്യ വികാരിജനറൽ അച്ചനും പാസ്റ്ററൽ കോർഡിനേറ്ററും വൈദികരും സിസ്റേഴ്സും ബൈബിൾ അപ്പസ്റ്റോലേറ്റ് പ്രതിനിധികളും അൽമായ പ്രധിനിധികളും ചേർന്ന് തിരി തെളിതെളിച്ചതോടെ യൂറോപ്പിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് തുടക്കമായി.
.
Leave a Reply