സ്കൂൾ പരിസരത്ത് ചൂളമടിച്ചതിന് അധ്യാപകന്റെ മർദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ. ഡൽ‍ഹിയിലെ ഗുരുഗ്രാമിലുള്ള സൂരജ് സ്കൂളിലാണ് സംഭവം. കായികാധ്യാപകനാണ് ചൂളമടികേട്ടുവന്ന് കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഞ്ഞടിച്ചത്.
സ്കൂളിലെ മരബെഞ്ചിൽ ഇടിച്ച് പരുക്കേറ്റ വിദ്യാർഥിയെ ബോധമില്ലാത്ത നിലയിലാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിൽ വിവിധ വകുപ്പുകൾ ചുമത്തി അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 506, 323 വകുപ്പുകൾ ചുമത്തിയാണ് കേസ്.

WhatsApp Image 2024-12-09 at 10.15.48 PM