യുകെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീജ കണ്ണൻ നിർമ്മിച്ച് പ്രശാന്ത് നായർ പാട്ടത്തിൽ രചനയും സംവിധാനവും നിർവഹിക്കുന്ന നാലാമത്തെ ഷോർട്ട് ഫിലിം ‘ദി ഡാർക്ക് വുഡ്സ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഇംഗ്ലണ്ടിലെ കൊടുംകാടിന് നടുവിൽ മരങ്ങൾക്ക് പുറകിൽ ഒളിഞ്ഞിരിക്കുന്ന ഒരു നിഴൽരൂപത്തിന്റെ നിഗൂഢതയിലാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്.

യുകെ മലയാള സിനിമാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന അഭിനേതാക്കൾ സിമി ജോസും പാർവതി പിള്ളയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ഹൊറർ ചിത്രത്തിന്റെ ഛായാഗ്രഹണം ലിതിൻ പോൾ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് ശ്യാം കൈപ്പിള്ളി, സംഗീതം ഋതു രാജ്, ഗ്രാഫിക്‌സ് ആഷിക്ക് അശോക് എന്നിവരാണ്.

പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ചിരിക്കുന്ന മലയാളം ഷോർട്ട് ഫിലിം എന്ന പ്രത്യേകതയുമായി വരുന്ന ‘ദി ഡാർക്ക് വുഡ്സ്’ ഉടൻതന്നെ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ