ലണ്ടന്‍: ഭൂരിപക്ഷാഭിപ്രായത്തിനാണ് ജനാധിപത്യത്തില്‍ മൂല്യമുള്ളത്. എന്നാല്‍ മണ്ടത്തരങ്ങള്‍ക്കും ശാസ്ത്രത്തെ വെല്ലുവിളിക്കുന്ന അഭിപ്രായങ്ങള്‍ക്കും ഈ വിധത്തില്‍ മേല്‍ക്കൈ ഉണ്ടായാല്‍ എന്തായിരിക്കും അവസ്ഥ? സാധാരണഗതിയില്‍ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളില്‍ ഭൂരിപക്ഷാഭിപ്രായം ഉരുത്തിരിയാറില്ല എന്നു കരുതാം. തീരുമാനങ്ങളെടുക്കുന്നവരുടെ പ്രായോഗികബുദ്ധി അതിന് അനുവദിക്കില്ല എന്നതു തന്നെ കാരണം. പക്ഷേ ബ്രിട്ടീഷ് പാര്‍ലമെന്റ് ഈ ധാരണകളെയെല്ലാം അട്ടിമറിച്ചിരിക്കുകയാണ്. മൃഗങ്ങള്‍ക്ക് വേദനയും വികാരവുമില്ലെന്ന പ്രമേയത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ചിരിക്കുകയാണ് ടോറി എംപിമാര്‍.

ബാഡ്ജറുകളെയും കൊന്നൊടുക്കുന്നതിനെതിരെയും കുറുക്കന്‍മാരെ വേട്ടയാടാന്‍ അനുമതി കൊടുക്കുന്നതിനുമെതിരെ നടന്ന പ്രക്ഷോഭങ്ങളെല്ലാം വിഫലമാക്കിക്കൊണ്ടാണ് ഭരണപക്ഷം ഈ പ്രമേയം വിജയിപ്പിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങല്‍ ബില്ല് രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടോറി നീക്കം. യൂറോപ്യന്‍ നിയമമനുസരിച്ച് മനുഷ്യരല്ലാത്ത ജീവികളെയും സചേതനവും ഇന്ദ്രിയ ശേഷിയുള്ളവയുമായി കണക്കാക്കണം. ബ്രെക്‌സിറ്റോടെ നിലവില്‍ വരുന്ന പുതിയ നിയമത്തില്‍ ഈ പ്രത്യേക ഭാഗം തന്നെ ഉണ്ടാകില്ല. അതായത് കുറുക്കന്‍മാര്‍ക്കും ബാഡ്ജറുകള്‍ക്കും മാത്രമല്ല ഭീഷണി. വളര്‍ത്തുമൃഗങ്ങളല്ലാത്ത എല്ലാ മൃഗങ്ങളെയും കൊല്ലാനുള്ള അവകാശം സാധാരണക്കാര്‍ക്ക് കിട്ടും. മൃഗങ്ങള്‍ക്ക് വികാരവും വിചാരവുമുണ്ടെന്ന ശാസ്ത്ര സത്യത്തെ നിഷേധിക്കുന്ന ബില്ലാണ് എംപിമാര്‍ വോട്ടിനിട്ട് പാസാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭൂമിയിലുള്ള ശാസ്ത്രജ്ഞന്‍മാരേക്കാള്‍ നന്നായി മൃഗങ്ങളേക്കുറിച്ച് തങ്ങള്‍ക്കറിയാമെന്ന മട്ടിലാണ് കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രമേയം പാസാക്കിയതെന്നാണ് ഇന്‍ഡിപ്പെന്‍ഡന്റ് എഴുതിയത്. ബ്രെക്‌സിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ മൃഗസംരക്ഷണം എന്നത് വളര്‍ത്തുമൃഗങ്ങളില്‍ മാത്രമായി ഒതുങ്ങുമെന്നും വന്യമൃഗങ്ങള്‍ക്ക് യാതൊരു സംരക്ഷണവും ലഭിക്കാന്‍ സാധ്യതയില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്.