ബ്രിട്ടീഷ് ജനറൽ ഇലക്ഷനിൽ സോഷ്യൽ മീഡിയ നിർണായക സ്ഥാനത്തേയ്ക്ക്. കോടികൾ ചിലവഴിച്ച് സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് വിവിധ രാഷ്ട്രീയ പാർട്ടികൾ.

ബ്രിട്ടീഷ് ജനറൽ ഇലക്ഷനിൽ  സോഷ്യൽ മീഡിയ നിർണായക സ്ഥാനത്തേയ്ക്ക്.   കോടികൾ ചിലവഴിച്ച് സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് വിവിധ രാഷ്ട്രീയ പാർട്ടികൾ.
December 07 04:55 2019 Print This Article

മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായിട്ട് ഇപ്രാവശ്യത്തെ യുകെ തെരഞ്ഞെടുപ്പിൽ നിർണ്ണായകമാകാൻ പോകുന്നത് സോഷ്യൽ മീഡിയയുടെ പ്രചാരണവും അതിന്റെ സാന്നിധ്യവും ആണ്. സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് വൻതുകകളാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ വകയിരുത്തിയിരിക്കുന്നത്. യുവ വോട്ടർമാരെ ലക്ഷ്യമാക്കിയാണ് വിവിധ പാർട്ടികൾ സോഷ്യൽ മീഡിയയിലെ പ്രചാരണം ശക്തമാക്കുന്നത്. മുൻകാലങ്ങളിൽ ഇമെയിൽ സന്ദേശങ്ങളും പോസ്റ്റൽ വഴിയുള്ള പ്രചാരണങ്ങളുമാണ് കൂടുതൽ ആയുധമാക്കിയതെങ്കിൽ ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പിൽ എടുത്തുപറയേണ്ടത് വിവിധ പാർട്ടികളുടെ സോഷ്യൽ മീഡിയയിലെ പ്രചാരണമാണ്.ഇലക്ഷൻ പ്രചാരണത്തിന് സോഷ്യൽ മീഡിയയിൽ കൂടിയുള്ള പ്രചാരണമാണ് കൂടുതൽ ഫലപ്രദമെന്ന് വിലയിരുത്തി കൊണ്ടുളള പ്രചാരണ തന്ത്രങ്ങളാണ് വിവിധ പാർട്ടികൾ ആവിഷ്കരിച്ചിരിക്കുന്നത്.


സോഷ്യൽ മീഡിയയിലെ പ്രത്യേകിച്ച് ഫേസ്ബുക്കിന്റെ ജനങ്ങൾക്കിടയിലുള്ള വർദ്ധിച്ച സ്വാധീനമാണ് ഇത്തരത്തിൽ തന്ത്രങ്ങൾ രൂപീകരിക്കാനായിട്ട് രാഷ്ട്രീയപാർട്ടികളെ പ്രേരിപ്പിച്ചത്. പൊതുതെരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പ്രധാനമായും ഏറ്റുമുട്ടുന്ന യുദ്ധക്കളം ഫെയ്സ്ബുക്ക് ആണ്. എല്ലാ പ്രായത്തിലും മേഖലയിലുമുള്ള വോട്ടർമാർ സോഷ്യൽ മീഡിയയിൽ സജീവമായത് രാഷ്ട്രീയപാർട്ടികളെ സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിച്ചതിന്റെ പ്രധാനകാരണം.

സോഷ്യൽ മീഡിയയെ അതിരിട്ട് ആശ്രയിക്കുമ്പോഴും രാഷ്ട്രീയ പാർട്ടികളെല്ലാം പ്രചാരണത്തിന് പരസ്യങ്ങളിൽ വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കൺസർവേറ്റീവ് പാർട്ടിയുടെ പരസ്യങ്ങളിൽ ബ്രെക്സിറ്റ് പൂർത്തിയാക്കാനുള്ള അവരുടെ ആഗ്രഹവും നയസമീപനങ്ങളുമാണ് മുന്നിട്ടുനിൽക്കുന്നത്. ലേബർ പാർട്ടിയുടെ പരസ്യത്തിൽ മുന്നിട്ടു നിൽക്കുന്നത് നികുതി കുറയ്ക്കുമെന്നുള്ള സന്ദേശമാണ്. പ്രചാരണത്തിനായി സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ഏറ്റവും വലിയ ഗുണം എന്നു പറയുന്നത് പരസ്യങ്ങൾ ആ വ്യക്തിയുടെ പ്രായത്തിനനുസരിച്ച് അല്ലെങ്കിൽ അവരുടെ ജോലി, പ്രായം എന്നിവയ്ക്കനുസരിച്ച് വിഭാവനം ചെയ്യാം എന്നുള്ളതാണ്. വിദ്യാർത്ഥികൾക്കു ലഭിക്കുന്ന പരസ്യത്തിൽ ട്യൂഷൻ ഫീസ് കുറയ്ക്കുന്നതിന് കുറിച്ചുള്ള കാര്യങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത് .

വിവിധതരത്തിലുള്ള സോഷ്യൽ മീഡിയ പരസ്യങ്ങളുടെ ഇടയിൽ വോട്ടറുടെ തീരുമാനം എന്തായിരിക്കും എന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles