മാഞ്ചസ്റ്റർ: ട്രാഫൊർഡ് മലയാളി അസോസിയേഷൻ ഭാരതത്തിന്റെ 75 -മതസ്വാതന്ത്ര്യ ദിനം വളരെ വിപുലമായി മാഞ്ചസ്റ്ററിൽ ആചരിച്ചു. പരിപാടിയുടെ ഭാഗമായി ദേശീയപതാക വന്ദനവും മൺമറഞ്ഞുപോയ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കലും നടത്തുകയുണ്ടായി. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫൊർഡിലെ ട്രാഫൊർഡ് ഹാൾ ഹോട്ടലിൽ വച്ച്നടത്തിയ പരിപാടിയിൽ അസോസിയേഷനിലെ വലിയൊരു വിഭാഗം മെമ്പർമാരും പങ്കെടുത്തു.
ജൂലൈ 19 മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾവരുത്തിയതോടെ അസോസിയേഷനിൽ പ്രവർത്തകരെല്ലാം വലിയ ആവേശത്തിലാണ്. പരിപാടിയുടെ ഭാഗമായി മധുര വിതരണവും വിവിധമത്സരങ്ങളും അസോസിയേഷനിലെ അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരുന്നു. പരിപാടിയ്ക്ക് സ്റ്റാനി ഇമ്മാനുവേൽ സ്വാഗതവും അസോസിയേഷൻ പ്രസിഡന്റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അധ്യഷതയും ബിജു നെടുമ്പള്ളിൽ നന്ദിയും അർപ്പിച്ചു.
ജോർജ് തോമസ്, സിജു ഫിലിപ്പ്, ബിജു കുര്യൻ, സിബി വേകത്താനം, കുഞ്ഞുമോൻ ജോസഫ്, സ്റ്റാൻലി ജോൺ, ഡോണി ജോൺ, ഷോണി തോമസ്, സന്ദീപ് സെബാസ്റ്റ്യൻ, സുനിൽ വി കെ, ബിജുമോൻ ചെറിയാൻ, രാജീവ് കെ പി, അജയ് തേവാടിയിൽ, ചാക്കോ ലുക്ക്, ബിനോയ് ടി കെ, റോയ് കണ്ണൂര് , ഹരികൃഷ്ണൻ, ബൈജു വി, ആദർശ്, മാത്യു എന്നിവർ നേതൃത്വവും നൽകി.
Leave a Reply