മുംബൈ: കഷണ്ടി മറച്ചുവെച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. 27 കാരിയാണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന കാണിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.

മുംബൈയിലാണ് സംഭവം. യുവതിയുടെ 29 വയസുകാരനായ ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യ പരാതി നല്‍കിയതോടെ മുന്‍കൂര്‍ ജാമ്യം തേടി യുവാവ് താനെ കോടതിയെ സമീപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭര്‍ത്താവ് വിഗ് വെച്ചിട്ടുണ്ടെന്ന സത്യം തന്നെ ഞെട്ടിച്ചുവെന്നും, വിവാഹത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമല്ലെന്ന പ്രതികരണമായിരുന്നു അവരുടേതെന്നും പരാതിയില്‍ പറയുന്നു.

ഐപിസി 406(വിശ്വാസ വഞ്ചന), 500(മാനനഷ്ടം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.