തലവേദന മാറ്റാൻ ആൾദൈവം തലയിൽ വടികൊണ്ടടിച്ച യുവതി മരിച്ചു. കർണാടകക്കാരിയായ പാർവതിയാണ് മരിച്ചത്. കർണാടക ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു(42)വിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
മരിച്ച പാർവതിയുടെ മകൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കനത്ത തലവേദനയെ തുടർന്ന് പല ആശുപത്രികളിൽ ചികിത്സിച്ചെങ്കിലും രോഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഒരു ബന്ധുവിന്റെ നിർദേശപ്രകാരമാണ് ഹാസനിലെ ബെക്ക ഗ്രാമത്തിലെ ആൾദൈവത്തിന് സമീപം എത്തിയത്.ആദ്യദിവസം പാർവതിയുടെ പക്കൽ നാരങ്ങ കൊടുത്ത് പിറ്റേദിവസം വരാനായിരുന്നു ആൾദൈവമായ മനു പറഞ്ഞത്. പിറ്റേന്ന് പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തിയപ്പോൾ മനു വടി കൊണ്ട് തലയിലും ദേഹത്തും അടിക്കുകയായിരുന്നു.
തലവേദന മാറാനാണ് അടിക്കുന്നതെന്നായിരുന്നു ഇായാളുടെ വാദം. എന്നാൽ, അടികൊണ്ട പാർവതി കുഴഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും പാർവതി മരിച്ചിരുന്നു
Leave a Reply