കാൽ വഴുതി കെഎസ്ആർടി ബസിനടിയിലേക്ക് വീണ യുവതിയുടെ ടയറിൽ കുരുങ്ങിയ മുടി മുറിച്ച് രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരമാണ് ചിങ്ങവനം പുത്തൻപാലത്തിനടുത്ത് സ്വകര്യ ബസിലെ ജീവനക്കാരിയായ കുറിച്ചി സ്വദേശിനി അമ്പിളി കെഎസ്ആർടി ബസിന്റെ അടിയിൽ വീണത്.

സ്‌കൂൾ വിദ്യാർത്ഥികളെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച് തിരിച്ച് വരുന്നതിനിടയിൽ കെഎസ്ആർടിസി ബസ് വരുന്നത് കണ്ട അമ്പിളി വെപ്രാളപ്പെട്ടു. തുടർന്ന് കാൽ വഴുതി ബസിനടിയിലേക്ക് വീഴുകയായിരുന്നു. കെഎസ്ആർടി ഡ്രൈവർ ബസ് വെട്ടിച്ച് മാറ്റിയതിനാൽ അമ്പിളി അത്ഭുതകരമായി രക്ഷപെട്ടു. എന്നാൽ അമ്പിളിയുടെ മുടി ടയറിൽ കുരുങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുടി കുരിങ്ങിയതോടെ അമ്പിളി നിലവിളിച്ചു ഇതിനിടയിൽ ഓടിയെത്തിയ സമീപത്തുള്ള തട്ടുകടക്കാരൻ കത്രിക ഉപയോഗിച്ച് അമ്പിളിയുടെ മുടി മുറിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് അടുത്ത കടയിൽ നിന്നും കത്തി വാങ്ങിയ ശേഷം മുടി മുറിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ചെറിയ പരിക്ക് പറ്റിയതായി പോലീസ് പറഞ്ഞു.