1.2 കോടി ജനങ്ങൾക്ക് വെറും നാലു വെന്റിലേറ്റർ. ആഫ്രിക്കൻ രാജ്യമായ സൗത്ത് സുഡാനിലാണ് ഈ അപൂർവസ്ഥിതി. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി (ഐആർസി) യുടെ കണക്കനുസരിച്ച് വെറും നാലു വെന്റിലേറ്ററുകളും 24 ഐസിയു ബെഡുകളുമാണ് രാജ്യത്തുള്ളത്. അതായത് 30 ലക്ഷം ജനങ്ങൾക്ക് ഒരു വെന്റിലേറ്റർ എന്ന കണക്കിൽ.
മറ്റ് ആഫ്രിക്കൻ രാജ്യങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല. ബുർക്കിനോ ഫാസോയിൽ 11 വെന്റിലേറ്റർ, സിയറ ലിയോണിൽ 13 വെന്റിലേറ്റർ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്കിൽ മൂന്നു വെന്റിലേറ്റർ എന്നിങ്ങനെയാണ് ആരോഗ്യമേഖലയിലെ കണക്കുകൾ. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ 32 ദശലക്ഷം ജനങ്ങൾക്ക് വെറും 84 ഐസിയു ബെഡുകളാണുള്ളത്. ഇവിടുത്തെ 90 ശതമാനം ആശുപത്രികളും മരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും ക്ഷാമം നേരിടുന്നതായി ഐആർസി കണക്കുകൾ സൂചിപ്പിക്കുന്നു.
Leave a Reply