ദീപ പ്രദീപ്

മാറ്റങ്ങളും തീരുമാനങ്ങളും എവിടെ തുടങ്ങും എന്നു കാണിച്ചുതരുന്ന ചില സംഭവങ്ങളാണ് ഭാരതത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുകൊണ്ടി രിക്കുന്നത് . സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പ്രായഭേദമില്ലാതെ അനുദിനം വർദ്ധിച്ചു വരികയാണ്. പ്ര തികളായി ചിത്രീകരിക്കുന്നവർ സധൈര്യം സമൂഹത്തിൽ ജീവിക്കുമ്പോൾ നഷ്ടം ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കുടുംബത്തിനും മാത്രമായി അവശേഷിക്കുന്നു.

നിയമം നടപ്പാക്കേണ്ട അധികാര വർഗ്ഗങ്ങൾ കണ്ണടയ്ക്കുമ്പോൾ, പൊതുജനങ്ങൾ അവിടെ നിയമം നടപ്പാക്കേണ്ടവരാകുന്നു. ചിലപ്പോഴെങ്കിലും പൊതുജനങ്ങൾക്ക് സഹായത്തിനായി ചില നിയമ പരിപാലകർ മുന്നോട്ടു വരുന്നതിന്റെ ഉദാഹരണമാണ് ഹൈദരാബാദിലെ തെലങ്കാനയിൽ നടന്നത്. പലരും വിമർശനങ്ങളും പ്ര തികരണങ്ങളും ഉന്നയിക്കുമ്പോൾ ഇവിടെ എന്താണ് ശരി എന്ന് വിലയിരുത്തുന്നത് ജനങ്ങളാണ്.

തെലുങ്കാനയിലെ പോലീസിനു അഭിനന്ദനം അർപ്പിച്ചുകൊണ്ട് തിരുമൂലവാരം സെന്റ് ജോസഫ് സ്കൂളിലെ ആര്യ എന്ന ഒൻപതാം ക്ലാസുകാരിയുടെ കവിത വൈറലാവുകയാണ്. ഈ കൊച്ചു കൂട്ടുകാരിയെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് എല്ലാവരും. പാട്ടിന്റെ വരികളിൽ ദിശയും നിർഭയയും ഗോവിന്ദച്ചാമിയുമെല്ലാം നിറഞ്ഞുനിൽക്കുന്നു. ആര്യയുടെ പിതാവ് സജി എ കെ ജി എഴുതി സംഗീതം നൽകിയിരിക്കുന്ന കവിത വായിക്കാം, വീഡിയോ കാണാം.

തീ തുപ്പിയ തോക്കിനൊരുമ്മ

തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.

കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കിയ

നീറുന്നൊരു നിലവിളിയാകാം തീ തുപ്പും തോക്കിനൊരുമ്മ.

നിശബ്ദം കത്തീടുന്നൊരു പ്രതിഷേധ മനസ്സുകളെല്ലാം

ഒന്നായിട്ടങ്ങനെ ചൊന്നതു നാളേക്കൊരു കരുതലിനാവാം.

തീ തുപ്പിയ തോക്കിനൊരുമ്മ, തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.

നിയമത്തിനു പഴുതുകേളറെ പണമുണ്ടേൽ രക്ഷകേരറെ,

വാദിക്കാൻ പഠിച്ചവരിങ്ങനെ നിരയായി നിൽക്കും നാട്ടിൽ

തീ തുപ്പും തോക്കിനൊരുമ്മ

ഗോവിന്ദച്ചാമിമാരിങ്ങനെ കുഞ്ഞുങ്ങളെ കൊന്നോരങ്ങനെ

തിന്നങ്ങനെ കൊഴുത്തുട്ടങ്ങനെ ജയിലാകെ നിറയ്ക്കും നാട്ടിൽ

ഗതികെട്ട് തളർന്ന മനസ്സുകൾ ഒന്നായിട്ടങ്ങനെ ചൊല്ലും

തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം.

നിയമത്തിൻ പഴുതുകളെല്ലാം മാറ്റേണ്ടതു മാറ്റുക തന്നെ.

പെണ്ണുങ്ങടെ മാനം കാക്കാൻ കുഞ്ഞുങ്ങടെ ഭീതിയകറ്റാൻ

തീ തുപ്പിയ തോക്കിനൊരുമ്മ

നീതിക്കായ് നിയമമൊരുക്കിയ നേരിന്റെ തൂക്കുമരങ്ങൾ

ഉണർന്നാലേ നാടുണരുള്ളൂ കഴുവേറ്റൂ പേപ്പട്ടികളെ.

അതിലേക്കൊരു ചുവടാകട്ടെ വെടിയേറ്റു മറിഞ്ഞ ശവങ്ങൾ.

തീ തുപ്പിയ തോക്കിനൊരുമ്മ

ശരിയാകാം ശരികേടാകാം നിയമത്തിൽ നെറികേടാകാം…..

[ot-video][/ot-video]